ഭ​വ​ന നി​ര്‍​മാ​ണ​ത്തി​നു കൈ​ത്താ​ങ്ങാ​യി കാ​ളി​പ്പാ​റ ലോ​കാം​ബി​കാ ക്ഷേ​ത്രം
Thursday, May 26, 2022 12:02 AM IST
വെ​ള്ള​റ​ട: നി​ര്‍​ധ​ന കു​ടും​ബ​ത്തി​നു വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​നു കൈ​ത്താ​ങ്ങാ​യി കാ​ളി​പ്പാ​റ ലോ​കാം​ബി​കാ ക്ഷേ​ത്രം. അ​മ്മ​യും ര​ണ്ട് പെ​ണ്‍​മ​ക്ക​ളും മാ​ത്ര​മു​ള്ള കു​ടും​ബ​ത്തി​ന് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കി​യാ​ണ് സ​ഹാ​യി​ച്ച​ത്.
പ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ മേ​ല്‍​ക്കൂ​ര വാ​ർ​ക്കാ​നാ​കാ​ത്ത നി​ല​യി​ലാ​യ​പ്പോ​ളാണ് ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​വോ​ട് വാ​ര്‍​ഡി​ലെ ആ​ടു​വ​ള്ളി ചൊ​വ്വ​ള്ളി​യി​ലെ ലേ​ഖ​യ്ക്കും കു​ടും​ബ​ത്തി​നു​ം കാ​ളി​പ്പാ​റ ലോ​കാം​ബി​കാ ക്ഷേ​ത്ര​സ​മി​തി സാ​ധ​ന സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. പ​ണി​യെ​ടു​ത്ത കോ​ണ്‍​ട്രാ​ക്ട​റും വാ​ര്‍​ഡ് മെ​മ്പ​റും വീ​ടു​പ​ണി​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി.
ക്ഷേ​ത്ര​ത്തി​ല്‍ വ​ഴി​പാ​ട് ന​ട​ത്തി​യ​വ​രും സം​ഭാ​വ​ന ന​ല്‍​കി​യ​വ​രും ഈ ​സേ​വ​ന കാ​ര്യ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ടെ​ന്നും സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​മെ​ന്നും ക്ഷേ​ത്ര​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.