കു​ട്ടി​ക​ളെ വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങി വി​ദ്യാ​ല​യ​ങ്ങ​ൾ; ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു
Thursday, May 26, 2022 12:02 AM IST
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ള്‍ തു​റ​ക്കാ​ന്‍ ഒ​രാ​ഴ്ച ശേ​ഷി​ക്കെ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ് ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ള്‍. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലാ​കെ​യു​ള്ള 997 സ്കൂ​ളു​ക​ളി​ലും ക്ലാ​സ് മു​റി​ക​ളും പ​രി​സ​ര​ങ്ങ​ളും ശു​ചി​യാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ്കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ജൂ​ണ്‍ ഒ​ന്നി​ന് ക​ഴ​ക്കൂ​ട്ടം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.

സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ല​യി​ല്‍ 3,28,000 ൽ അ​ധി​കം കു​ട്ടി​ക​ളാ​ണ് ഈ ​വ​ര്‍​ഷം വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്കൂ​ളു​ക​ളും ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഭൂ​രി​ഭാ​ഗം സ്കൂ​ളു​ക​ള്‍​ക്കും ഇ​തി​നോ​ട​കം ഫി​റ്റ്ന​സ് ല​ഭി​ച്ചു​ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള സ്കൂ​ളു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി 31 ന​കം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ വാ​ര്‍​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും ഇ​ഴ​ജ​ന്തു​ക്ക​ള്‍ ക​യ​റി​യി​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ള്‍ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് അ​വ​യു​ടെ സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ന്നും നാ​ളെ​യു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും സ​ന്ദ​ര്‍​ശി​ച്ച് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തും.

സ്കൂ​ള്‍ ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ 31നു ​മു​ന്‍​പാ​യി നേ​ടി​യി​രി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് ല​ഭി​ച്ച​വ​രെ മാ​ത്ര​മേ സ്കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍​മാ​രാ​യി നി​യ​മി​ക്കാ​വൂ എ​ന്ന നി​ര്‍​ദേ​ശം വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. സ്കൂ​ള്‍ മേ​ലാ​ധി​കാ​രി​ക​ള്‍ ഇ​വ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. കെ​എ​സ്ആ​ര്‍​ടി​സി​യു​മാ​യി സ​ഹ​ക​രി​ച്ച് കു​ട്ടി​ക​ള്‍​ക്ക് സ്കൂ​ളു​ക​ളി​ലേ​ക്ക് എ​ത്താ​ന്‍ വേ​ണ്ട യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണം. ട്രൈ​ബ​ല്‍ മേ​ഖ​ല​യി​ലെ കു​ട്ടി​ക​ള്‍​ക്ക് യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ളെ​ടു​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി 12 മു​ത​ല്‍ 18 വ​യ​സു വ​രെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​ണ്ട്. സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്സി​നേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യും വേ​ണം. ഇ​ന്നും നാ​ളെ​യും 12 മു​ത​ല്‍ 18 വ​യ​സു വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യി ജി​ല്ല​യി​ല്‍ പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ന്‍ യ​ജ്ഞം ന​ട​ത്തു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
എ​ഡി​എം ഇ. ​മു​ഹ​മ്മ​ദ് സ​ഫീ​ര്‍, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഷാ​ജി ബോ​സ്ലെ, ഡി​ഇ​ഒ സു​രേ​ഷ് ബാ​ബു, വി​ദ്യാ​കി​ര​ണം ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ജ​വാ​ദ്, ഡി​ഇ​ഒ ആ​ര്‍.​ബാ​ബു, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ എ. ​റ​ഹിം, വി​എ​ച്ച്എ​സ്ഇ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഒ.​എ​സ്. ചി​ത്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.