വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്ക​ര​ണം: പ​ഴ​യ​തു​ണി, ബാ​ഗ്, ചെ​രു​പ്പ് സ്പെ​ഷ​ൽ ക​ള​ക്‌​ഷ​ൻ ഡ്രൈ​വ് ഇന്ന്
Wednesday, May 25, 2022 11:01 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി വ​രു​ന്ന അ​ജൈ​വ​മാ​ലി​ന്യ ശേ​ഖ​ര​ണം സം​ബ​ന്ധി​ച്ച സ്പെ​ഷ​ൽ ക​ള​ക്‌​ഷ​ൻ ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു. 26ന് ​പ​ഴ​യ​തു​ണി, ബാ​ഗ്, ചെ​രു​പ്പ് എ​ന്നി​വ​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ​എ​ല്ലാ എം​ആ​ർ​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ലും രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ ന​ഗ​ര​സ​ഭ ക​ള​ക്‌​ഷ​ൻ ക​ല​ണ്ട​ർ പ്ര​കാ​രം അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് ന​ൽ​കാം.
സ​മീ​പ​മു​ള്ള എം​ആ​ർ​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ അ​റി​യു​വാ​ൻ ന​ഗ​ര​സ​ഭ​യു​ടെ smarttrivandrum മൊ​ബൈ​ൽ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക.