നിം​സ് ലി​റ്റ​റ​റി ക്ല​ബ് ഗു​രു​വ​ന്ദ​നം ന​ട​ത്തി
Tuesday, May 24, 2022 11:44 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: സ്വ​ന്തം ക​ഥ പ​റ​ഞ്ഞു കൊ​ണ്ട് സാ​ഹി​ത്യ​കാ​ര​ൻ എ​സ്.​വി. വേ​ണു​ഗോ​പ​ൻ നാ​യ​ർ."​എ​സ്‌​വി​യു​ടെ സ​മ്പൂ​ർ​ണ ക​ഥ​ക​ൾ' എ​ന്ന ത​ന്‍റെ സ​മാ​ഹാ​രം നിം​സ് ലി​റ്റ​റ​റി ക്ല​ബി​ലേ​ക്ക് സ​മ്മാ​നി​ച്ചു. എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ ഒ​ര​മ്മ​യു​ടെ ക​ഥ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ് വി​യു​ടെ വീ​ട്ടു മു​റ്റ​ത്തു ന​ട​ന്ന നിം​സ് ലി​റ്റ​റ​റി ക്ല​ബ് ഗു​രു​വ​ന്ദ​നം ച​ട​ങ്ങ് എ​ഴു​ത്തു​കാ​ര​നും നിം​സ് എം ​ഡി യു​മാ​യ എം.​എ​സ്. ഫൈ​സ​ൽ ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ​രി​ച്ചു. അ​ഡ്വ. വി​നോ​ദ് സെ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ. വി. ​അ​ജ​യ​ഘോ​ഷ് , ഡോ.​ആ​ർ. ശ്രീ​ജ ശ​ങ്ക​ർ, ശ്രീ​ക​ല, നിം​സ് ലി​റ്റ​റ​റി ക്ല​ബ് ക​ൺ​വീ​ന​ർ ഡോ. ​സു​നൈ​ന, ഡോ. ​ശ്രീ​യു​ക്ത, തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ദ​ന്ത​ൽ കോ​ള​ജ് ഓ​ർ​ത്തോ​ഡോ​ൺ​ടി​ക്സ്
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഗോ​ൾ​ഡ​ൻ ജൂ​ബി​ലി നി​റ​വി​ൽ

തി​രു​വ​ന​ന്ത​പു​രം: ഗ​വ. ദ​ന്ത​ൽ കോ​ള​ജി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഓ​ർ​ത്തോ​ഡോ​ൺ​ടി​ക്സി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ 28ന് ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​കു​ന്നേ​രം നാ​ലി​നു കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ശ​ശി ത​രൂ​ർ എം​പി, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 28, 29 തീ​യ​തി​ക​ളി​ൽ മു​ൻ വ​കു​പ്പ് മേ​ധാ​വി​ക​ളെ ആ​ദ​രി​ക്ക​ൽ, ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം, സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും.