മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി ചെ​റ്റ​ച്ച​ൽ ജ​ഴ്സി ഫാം ​സ​ന്ദ​ർ​ശി​ച്ചു
Tuesday, May 24, 2022 11:44 PM IST
വി​തു​ര: വി​ക​സ​ന​പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി ചെ​റ്റ​ച്ച​ൽ ജ​ഴ്സി ഫാം ​സ​ന്ദ​ർ​ശി​ച്ചു. ഫാ​മി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ചു​മ​ത​ല​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ല​സേ​ച​ന സൗ​ക​ര്യം ന​വീ​ക​രി​ക്കു​വാ​നും പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​വാ​നും തീ​റ്റ​പ്പു​ൽ കൃ​ഷി വ്യാ​പി​പ്പി​ക്കു​വാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കി. ഇ​രു​ന്നൂ​റി​ല​ധി​കം പ​ശു​ക്ക​ളും 150 ആ​ടു​ക​ളു​മാ​ണ് ഇ​പ്പോ​ൾ ഫാ​മി​ലു​ള്ള​ത്.