ഫ്ലൈ​ഓ​വ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്ന സം​ഭ​വം; റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Tuesday, May 24, 2022 11:44 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഫ്ലൈ​ഓ​വ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച 365 മീ​റ്റ​ർ മേ​ൽ​പ്പാ​ലം 13 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച​താ​ണ്.
ശ്രീ​ചി​ത്ര, എ​സ്എ​ടി ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഭാ​ഗം മൂ​ന്നു മീ​റ്റ​ർ നീ​ള​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണെ​ന്നും വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.​കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​എ​സ്. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ള്ളൂ​ർ മു​ര​ളി, മു​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ ജി.​എ​സ്. ശ്രീ​കു​മാ​ർ, അ​ല​ത്ത്റ അ​നി​ൽ, ന​ജീ​വ് ബ​ഷീ​ർ, ക​ട​കം​പ​ള്ളി അ​ജി​ത്ത്, കൃ​ഷ്ണ പ്ര​സാ​ദ്, സോ​ള​മ​ൻ, ഷൈ​ജു പാ​ൽ​ക്കു​ള​ങ്ങ​ര, സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.