ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, May 24, 2022 11:32 PM IST
വി​ഴി​ഞ്ഞം: എ​ൻ​ജി​ൻ ത​ക​രാ​റാ​യി ക​ട​ലി​ൽ ഒ​ഴു​കി ന​ട​ന്ന വ​ള്ള​ത്തി​ൽ​നി​ന്ന് ര​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തീ​ര​ദേ​ശ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​ക​ളാ​യ തോ​മ​സ് (55) മു​ത്ത​പ്പ​ൻ (21) എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​ടി​മ​ല​ത്തു​റ​യി​ൽ നി​ന്ന് മീ​ൻ പി​ടി​ക്കാ​ൻ പോ​യ ഇ​വ​രു​ടെ വ​ള്ള​ത്തി​ൽ ഘ​ടി​പ്പി​ച്ച എ​ൻ​ജി​ൻ രാ​വി​ലെ എ​ട്ട​ര​യോ​ടെ ത​ക​രാ​റി​ലാ​വു​ക​യാ​യി​രു​ന്നു. ബ​ണ്ഡു​ക്ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തീ​ര​ദേ​ശ പോ​ലീ​സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​രാ​യ സി​റാ​ജു​ദ്ദീ​ൻ, ബി​നു, കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ​മാ​രാ​യ ത​ദ്ദ​യൂ​സ് ,സൂ​സ​ടി​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.