വി​ല്ലേ​ജ് ഓ​ഫീ​സ് നി​ർ​മാ​ണത്തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് ആ​ക്ഷേ​പം
Tuesday, May 24, 2022 11:32 PM IST
കാ​ട്ടാ​ക്ക​ട : കു​ള​ത്തു​മ്മ​ൽ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് ആ​ക്ഷേ​പം. പ​ഴ​യ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​തെ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. 26 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് കു​ള​ത്തു​മ്മ​ൽ വി​ല്ലേ​ജ് ഓ​ഫീ​സും റൂ​റ​ൽ ജി​ല്ലാ ട്ര​ഷ​റി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഇ​തി​ൽ 16 16 സെ​ന്‍റ് ട്ര​ഷ​റി​ക്കും 10 സെ​ന്‍റ് വി​ല്ലേ​ജ് ഓ​ഫീ​സി​നു​മാ​യു​ള്ള​താ​ണ്.
വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ജീ​ർ​ണി​ച്ച പ​ഴ​യ ഓ​ടി​ട്ട കെ​ട്ടി​ടം ബ​ല​ക്ഷ​യം നേ​രി​ടു​ന്ന​തി​നാ​ലും സ്ഥ​ല​സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ലും ര​ണ്ടു​വ​ർ​ഷം മു​മ്പ് ഓ​ടി​ട്ട പ​ഴ​യ കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്ന് ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കും സ്റ്റോ​റി​നു​മാ​യി ഒ​രു എ​ക്സ്റ്റ​ൻ​ഷ​ൻ കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ടം കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു.​പു​തി​യ കെ​ട്ടി​ടം പ​ണി​യ​ണം എ​ന്ന ആ​വ​ശ്യം നി​ല​നി​ൽ​ക്കെ​യാ​യി​രു​ന്നു ഈ ​നി​ർ​മി​തി.
എ​ൽ​ഡി​എ​ഫ്സ​ർ​ക്കാ​ർ റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ റ​വ​ന്യൂ പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്ന് 44 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ട്ടാ​ണ് ഇ​പ്പോ​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​നു​ള്ള പു​തി​യ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.​പ​ഴ​യ ഓ​ടി​ട്ട കെ​ട്ടി​ടം പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു​നീ​ക്കാ​തെ പ​ഴ​യ ചു​വ​രു​ക​ൾ നി​ല​നി​ർ​ത്തി​യാ​ണ് കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. പ​ഴ​യ ജ​നാ​ല​ക​ളും വാ​തി​ലും​പോ​ലും മാ​റ്റി​യി​ട്ടി​ല്ല.ഇ​താ​ണ് കെ​ട്ടി​ടം​പ​ണി​യി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ക്കാ​ൻ കാ​ര​ണ​മെ​ന്നും നാട്ടുകാർ പ​റ​യു​ന്നു.