തി​രു​വ​ന​ന്ത​പു​രം ഇ​നി സൗ​രോ​ർ​ജ ന​ഗ​രം
Tuesday, May 24, 2022 11:32 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തെ പൂ​ർ​ണ​സൗ​രോ​ർ​ജ ന​ഗ​ര​മാ​ക്കു​ന്ന പ​ദ്ധ​തി മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കി തു​ട​ങ്ങും. എ​ല്ലാ തെ​രു​വു​വി​ള​ക്കു​ക​ളും സൗ​രോ​ർ​ജ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നൊ​പ്പം ഗാ​ർ​ഹി​ക ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ​ബ്സി​ഡി​യോ​ടു കൂ​ടി സൗ​രോ​ർ​ജ നി​ല​യ​ങ്ങ​ൾ സ്ഥാ​പി​ച്ചു ന​ൽ​കും.
എ​ല്ലാ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളി​ലും സൗ​രോ​ർ​ജ നി​ല​യ​ങ്ങ​ൾ സ്ഥാ​പി​ക്കും. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ല​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ന​ൽ​കും. സൗ​രോ​ർ​ജ ഇ​ല​ട്രി​ക് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ളും സ്മാ​ർ​ട്ട് ബ​സ് ഷെ​ൽ​ട്ട​റു​ക​ളും നി​ല​വി​ൽ വ​രും.
വി​വി​ധ ഹ​രി​തോ​ർ​ജ ഉ​പ​ക​ര​ണ​ങ്ങ​ൾ വ്യാ​പി​പ്പി​ക്കും. വേ​ളി ടൂ​റി​സം മേ​ഖ​ല​യി​ൽ സോ​ളാ​ർ ട്രീ ​സ്ഥാ​പി​ക്കും.
വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ൽ പാ​ര​ന്പ​ര്യേ​ത​ര ഉൗ​ർ​ജ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി ഏ​ഴ് എ​ക്ക​ർ സ്ഥ​ലം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ഹോ​ട്ട​ൽ ഹൈ​സി​ന്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ന​ർ​ട്ട് സി​ഇ​ഒ ന​രേ​ന്ദ്ര​നാ​ഥ വെ​ല്ലൂ​രി​യും പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യ ജ​ർ​മ​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഫേ​മി​നു​വേ​ണ്ടി (ഗി​സ്) ജ​ർ​മ​ൻ എം​ബ​സി പ്ര​തി​നി​ധി​യും ത​മ്മി​ൽ ധാ​ര​ണാ പ​ത്രം ഒ​പ്പു​വ​ച്ചു.
പ​ദ്ധ​തി​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​വേ ന​ട​ത്തും. പ​ദ്ധ​തി​ക്കാ​യി 100 കോ​ടി രൂ​പ ലോ​ക​ബാ​ങ്ക് വാ​യ്പ ല​ഭ്യ​മാ​ക്കും. തെ​രു​വ് വി​ള​ക്കി​നും ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നും 50 ശ​ത​മാ​നം വീ​തം സ​ബ്സി​ഡി​ക്കാ​യി അ​ന​ർ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പ​ദ്ധ​തി രൂ​പ രേ​ഖ കൈ​മാ​റി​യെ​ന്ന് സി​ഇ​ഒ ന​രേ​ന്ദ്ര​നാ​ഥ വെ​ല്ലൂ​രി പ​റ​ഞ്ഞു.
ന​ഗ​ര​ത്തി​ലെ തെ​രു​വ് വി​ള​ക്കി​നാ​യി ദി​വ​സം 16 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന​ത് സൗ​രോ​ർ​ജ​ത്തി​ലേ​ക്ക് മാ​റ്റാ​നാ​കു​മെ​ന്ന് ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി ലാ​ൽ പ​റ​ഞ്ഞു.
സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി സി​ഇ​ഒ വി​നീ​ത് ഗോ​യ​ൽ, വൈ​ദ്യു​തി ബോ​ർ​ഡ് മെ​ന്പ​ർ​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ശി​ൽ​പ്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.​സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു ന​ഗ​ര​മെ​ങ്കി​ലും സൗ​രോ​ർ​ജ ന​ഗ​ര​മാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി​യാ​ണ് കൊ​ച്ചി​ക്ക് ഒ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തേ​യും സോ​ളാ​ർ ന​ഗ​ര​മാ​ക്കു​ന്ന​ത്. മൂ​ന്നു വ​ർ​ഷ​ത്തി​ന​കം പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കും.