രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം : ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Tuesday, May 24, 2022 11:32 PM IST
തി​രു​വ​ന​ന്ത​പു​രം : രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് തി​രു​വ​ന​ന്ത​പു​രം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​ൽ ഇ​ന്നും നാ​ളെ​യും ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
എ​യ​ർ​പ്പോ​ർ​ട്ട് ഒാ​ൾ സെ​യി​ൻ​സ്, ചാ​ക്ക, പേ​ട്ട, പാ​റ്റൂ​ർ, ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ, ആ​ശാ​ൻ സ​ക്വ​യ​ർ, ആ​ർ​ആ​ർ ലാ​മ്പ്, മ്യൂ​സി​യം, വെ​ള്ള​യ​മ്പ​ലം , രാ​ജ്ഭ​വ​ൻ, റോ​ഡി​ലും, വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​ൻ അ​നു​വ​ദി​ക്കില്ല.
ഇ​ന്ന് വൈ​കു​ന്നേ​രം
7:30 മു​ത​ലു​ള്ള
ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം
ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്നും ബൈ​പാ​സ്‌ വ​ഴി സി​റ്റി​യി​ലേ​ക്ക് വ​രു​ന്ന​തും തി​രി​ച്ചു പോകേണ്ട​തുമായ വാ​ഹ​ന​ങ്ങ​ൾ ചാ​ക്ക ഫ്ലൈ ​ഓ​വ​ർ , ഈ​ഞ്ച​ക്ക​ൽ, കൊ​ത്ത​ളം റോ​ഡ് വ​ഴി അ​ട്ട​ക്കു​ള​ങ്ങ​ര പോ​ക​ണം.
പേ​രൂ​ർ​ക്ക​ട നി​ന്നും സി​റ്റി​യി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ഊ​ള​ൻ പാ​റ, ശാ​സ്ത​മം​ഗ​ലം, കൊ​ച്ചാ​ർ റോ​ഡ്, ഇ​ട​പ്പ​ഴി​ഞ്ഞി, എ​സ്എം​സി വ​ഴി പോ​ക​ണം.
ഈ​സ്റ്റ് ഫോ​ർ​ട്ട് നി​ന്നും പേ​രൂ​ർ​ക്ക​ട പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ഓ​വ​ർ ബ്രി​ഡ്ജ് , ത​മ്പാ​നൂ​ർ , പ​ന​വി​ള സ​ർ​വീ​സ് റോ​ഡ് വ​ഴി ബേ​ക്ക​റി ജം​ഗ്ഷ​ൻ, വ​ഴു​ത​ക്കാ​ട്, ഇ​ട​പ്പ​ഴി​ഞ്ഞി, ശാ​സ്ത​മം​ഗ​ലം, പേ​രൂ​ർ​ക്ക​ട വ​ഴി പോ​ക​ണം.
പ​ട്ട​ത്ത് നി​ന്ന് സി​റ്റി​യി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ കു​റ​വ​ൻ​കോ​ണം ക​വ​ടി​യാ​ർ, അ​മ്പ​ല​മു​ക്ക്, ഊ​ള​ൻ പാ​റ, ശാ​സ്ത​മം​ഗ​ലം, ഇ​ട​പ്പ​ഴി​ഞ്ഞി, എ​സ്എം​സി വ​ഴി പോ​ക​ണം.
വ​ട്ടി​യൂ​ർ​ക്കാ​വി​ൽ നി​ന്നും സി​റ്റി​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​രു​തും​കു​ഴി, ഇ​ട​പ്പ​ഴി​ഞ്ഞി, എ​സ്എം​സി വ​ഴി പോ​ക​ണം.
ഈ​സ്റ്റ് ഫോ​ർ​ട്ട് നി​ന്നും ക​ഴ​ക്കൂ​ട്ടം കേ​ശ​വ​ദാ​സ​പു​രം ശ്രീ​കാ​ര്യം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ഈ​സ്റ്റ് ഫോ​ർ​ട്ട്, ത​മ്പാ​നൂ​ർ , പ​ന​വി​ള , ബേ​ക്ക​റി ജം​ഗ്ഷ​ൻ , വ​ഴു​ത​ക്കാ​ട്, എ​സ്.​എം.​സി, ഇ​ട​പ്പ​ഴി​ഞ്ഞി, ശാ​സ്ത​മം​ഗ​ലം, ഊ​ള​ൻ​പാ​റ, അ​മ്പ​ല​മു​ക്ക്, പ​രു​ത്തി​പ്പാ​റ, കേ​ശ​വ​ദാ​സ​പു​രം വ​ഴി പോ​ക​ണം.