താ​ലൂ​ക്ക് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി​മാ​രു​ടേ​യും സം​ഗ​മം
Tuesday, May 24, 2022 11:32 PM IST
നെ​ടു​മ​ങ്ങാ​ട്: ഗ്ര​ന്ഥ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കു​ന്ന​തി​നും, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്തി​നും വേ​ണ്ട രൂ​പ രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നും ഗ്ര​ന്ഥ​ശാ​ല അ​ധി​കൃ​ത​രു​ടെ സം​ഗ​മം ന​ട​ത്തി. നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ലെ ലൈ​ബ്ര​റി​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട താ​ലൂ​ക്ക് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി​മാ​രു​ടേ​യും സം​ഗ​മം സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കാ​ഞ്ഞി​രം​പാ​റ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു, എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. പ്രേ​മ​ച​ന്ദ്ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​രു​ക​ൻ കാ​ച്ചാ​ണി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ വി.​പി. സ​ജി​കു​മാ​ർ, സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.