എ​ന്‍റെ കേ​ര​ളം മെ​ഗാ​മേ​ള​ക്ക് 27ന് ​തു​ട​ക്കം
Tuesday, May 24, 2022 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍റെ കേ​ര​ളം മെ​ഗാ​പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള 27 മു​ത​ല്‍ ജൂ​ണ്‍ ര​ണ്ട് വ​രെ ക​ന​ക​ക്കു​ന്നി​ല്‍ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 27 വൈ​കു​ന്നേ​രം അ​ഞ്ചി​ന് നി​ശാ​ഗ​ന്ധി​യി​ല്‍ മ​ന്ത്രി​വി.​ശി​വ​ന്‍​കു​ട്ടി നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ജി.​ആ​ര്‍ അ​നി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും.
​ വി​വി​ധ വ​കു​പ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​ദ​ര്‍​ശ​ന സ്റ്റാ​ളു​ക​ള്‍, വി​പ​ണ​ന സ്റ്റാ​ളു​ക​ള്‍, സേ​വ​ന സ്റ്റാ​ളു​ക​ള്‍, ഫു​ഡ് കോ​ര്‍​ട്ടു​ക​ള്‍ പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ന്മാ​ര്‍ ന​യി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യാ​ണ് മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
പൂ​ര്‍​ണ​മാ​യും ശീ​തീ​ക​രി​ച്ച സ്റ്റാ​ളു​ക​ളി​ല്‍ ഒ​രു​ങ്ങു​ന്ന മേ​ള​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​ണ് മേ​ള. വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ സേ​വ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന നൂ​റോ​ളം എ​ക്സി​ബി​ഷ​ന്‍ സ്റ്റാ​ളു​ക​ളാ​ണ് മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. ജി​ല്ല​യി​ലെ ചെ​റു​കി​ട സം​ര​ഭ​ക​രു​ടെ​യും സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും ഏ​ജ​ന്‍​സി​ക​ളു​ടെ​യും ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വാ​ങ്ങാ​ന്‍ ക​ഴി​യു​ന്ന നൂ​റ്റ​മ്പ​തോ​ളം വി​പ​ണ​ന സ്റ്റാ​ളു​ക​ളും സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യും വേ​ഗ​ത്തി​ലും ല​ഭ്യ​മാ​ക്കു​ന്ന പ​തി​ന​ഞ്ച് വ​കു​പ്പു​ക​ളു​ടെ ഇ​രു​പ​തോ​ളം സേ​വ​ന സ്റ്റാ​ളു​ക​ളും മേ​ള​യി​ലു​ണ്ടാ​കും. കു​ടും​ബ​ശ്രീ, പ​ട്ടി​ക വ​ര്‍​ഗ വ​കു​പ്പ്, ജ​യി​ല്‍ വ​കു​പ്പ്, മി​ല്‍​മ, ഫി​ഷ​റീ​സ് വ​കു​പ്പ്, കെ​ടി​ഡി സി, ​മീ​റ്റ് പ്രോ​ഡ​ക്ട്സ് ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ​വ​ര്‍ ഒ​രു​ക്കു​ന്ന അ​തി​വി​പു​ല​മാ​യ ഫു​ഡ് കോ​ര്‍​ട്ടും മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.