ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Tuesday, May 24, 2022 11:31 PM IST
പോ​ത്ത​ൻ​കോ​ട്: ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. താ​ഴേ​മു​ക്ക് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തെ​റ്റി​ച്ചി​റ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ആ​ർ. ഷെ​ർ​ളി(55) ആ​ണ് മ​രി​ച്ച​ത്. കാ​ട്ടാ​യി​ക്കോ​ണ​ത്ത് നി​ന്നും പോ​ത്ത​ൻ​കോ​ട്ടേ​യ്ക്ക് സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്ന ഷെ​ർ​ളി​യേ​യും ഭ​ർ​ത്താ​വ് വി​ജ​യ​കു​മാ​റി​നെ​യും അ​തേ​ദി​ശ​യി​ലെ​ത്തി​യ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ചു വീ​ണ ഷെ​ർ​ളി​യേ​യും സ്കൂ​ട്ട​റി​നേ​യും ലോ​റി കു​റ​ച്ചു ദൂ​രം വ​ലി​ച്ചി​ഴ​ച്ചു. വി​ജ​യ​കു​മാ​റി​ന് നി​സാ​ര പ​രി​ക്കേ​റ്റു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷെ​ർ​ളി​യെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു. മ​ക്ക​ൾ: അ​ശ്വ​നി, അ​ഖി​ല . മ​രു​മ​ക​ൻ : ശ്യാം.