വി​ദ്യാ​ല​യ​ങ്ങ​ൾ കൂ​ടു​ത​ൽ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കും: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി
Tuesday, May 24, 2022 11:31 PM IST
പോ​ത്ത​ൻ​കോ​ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി​തീ​ർ​ത്ത മ​ഹാ​മാ​രി​ക്കാ​ലം ക​ഴി​ഞ്ഞ് ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷം പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ കൂ​ടു​ത​ൽ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി . പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം സം​ഘ​ടി​പ്പി​ക്കു​ന്ന സ​ഹ​വാ​സ ക്യാ​മ്പു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ണി​യാ​പു​രം ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ഭി​ന്ന ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി വൈ​വി​ധ്യ​ങ്ങ​ളാ​യ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം നി​ർ​വ​ഹി​ച്ച് വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കേ​ണ്ട കി​ട​പ്പി​ലാ​യ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​ശാ​രീ​രി​ക വ​ള​ർ​ച്ച​യ്ക്കും അ​ത്ത​രം കു​ട്ടി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള തു​ട​ർ പ​രി​ശീ​ല​ന​ങ്ങ​ളും സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ ബി ​ആ​ർ സി​ക​ൾ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. പു​തി​യ അ​ക്കാ​ദ​മി​ക വ​ർ​ഷം മു​ത​ൽ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി.​ശ​ശി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​സ്എ​സ്കെ ഡ​യ​റ​ക്ട​ർ ഡോ.​എ.​ആ​ർ.​സു​പ്രി​യ, സ​ഹ​വാ​സ ക്യാ​മ്പു​ക​ളു​ടെ രൂ​പ​രേ​ഖ, പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം, ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം , ക്യാ​മ്പ് മൊ​ഡ്യൂ​ൾ പ്ര​കാ​ശ​നം തു​ട​ങ്ങി​യ​വ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജ​ലീ​ൽ, മം​ഗ​ലാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ട​വി​ളാ​കം സു​മ, എ​സ്എ​സ്കെ സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്. വൈ.​ഷൂ​ജ , വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് വി. ​മു​ര​ളീ​ധ​ര​ൻ, ഡി​പി​സി ബി. ​ശ്രീ​കു​മാ​ര​ൻ, ഡി​പി​ഒ ടി.​എ​ൽ.​ര​ശ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .