ചീ​ഫ് ഇ​മാം ന​ി​സ്കാ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​ വീ​ണു​ മ​രി​ച്ചു
Tuesday, May 24, 2022 4:41 AM IST
പേ​രൂ​ർ​ക്ക​ട: ന​ിസ്കാ​ര​ത്തി​നി​ടെ ചീ​ഫ് ഇ​മാം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ചാ​രും​മൂ​ട് ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര മു​സ്‌​ലിം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം പ​ത്ത​നാ​പു​രം എ​ട​ത്ത​റ പാ​തി​രി​ക്ക​ൽ ന​ട മൂ​രു​പ്പ് പാ​ട​ത്തും​കാ​ല പു​ത്ത​ൻ​വീ​ട്ടി​ൽ ഫ​ക്രു​ദ്ദീ​ൻ അ​ൽ-​ഖാ​സി​മി (42) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. വ​ട്ടി​യൂ​ർ​ക്കാ​വ് മു​സ്‌​ലിം ജ​മാ​അ​ത്തി​ൽ ഒ​ൻ​പ​തു വ​ർ​ഷം ചീ​ഫ് ഇ​മാ​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​നാ​യ ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ​യും സാ​റാ​ബീ​വി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ദി​ൽ​സി റ​ഹീം. ഖ​ബ​റ​ട​ക്കം ചാ​രും​മൂ​ട് ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര മു​സ്‌​ലിം ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തി.