മ​ല​യോ​ര കാ​യി​ക പാ​ര​മ്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ വി​തു​ര​യി​ലെ കാ​യി​ക അ​ക്കാ​ദ​മി
Monday, May 23, 2022 11:58 PM IST
വി​തു​ര: വി​തു​ര ഗ​വ. വി​എ​ച്ച്എ​സ്എ​സി​ലെ കാ​യി​ക അ​ക്കാ​ദ​മി ന​ട​പ്പാ​ക്കു​ന്ന പ​രി​ശീ​ല​ന പ​ദ്ധ​തി മാ​തൃ​ക​യാ​കു​ന്നു. സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​നാ​യ ബി. ​സ​ത്യ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​യി​ക പ​രി​ശീ​ല​നം നേ​ടാ​ൻ വി​തു​ര, ന​ന്ദി​യോ​ട്, തൊ​ളി​ക്കോ​ട്, ചെ​റ്റ​ച്ച​ൽ, ആ​ന​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന 250ല​ധി​കം കു​ട്ടി​ക​ളാ​ണ് എ​ത്തു​ന്ന​ത്.
മ​ല​യോ​ര മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ കാ​യി​ക​ശേ​ഷി തി​രി​ച്ച​റി​ഞ്ഞ് വി​വി​ധ ഇ​ന​ങ്ങ​ളി​ൽ ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ന​ൽ​കി ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​മാ​യി സ്കൂ​ളി​ൽ ത​ന്നെ ഒ​രു ന​ട​പ്പാ​ത നി​ർ​മി​ച്ച് ന​ട​ത്തം, വ്യാ​യാ​മം, ഫ്രീ ​ഹാ​ൻ​ഡ് എ​ക്സ​ർ​സൈ​സ്, എ​യ​റോ​ബി​ക് യോ​ഗ, മെ​ഡി​റ്റേ​ഷ​ൻ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.