കൂ​വ​ക്കു​ടി പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​വേ​ലി അ​റു​ത്തു​മാ​റ്റി
Monday, May 23, 2022 11:58 PM IST
നെ​ടു​മ​ങ്ങാ​ട് : കൂ​വ​ക്കു​ടി പാ​ല​ത്തി​ല്‍ സം​ര​ക്ഷ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന ഇ​രു​മ്പു​ക​മ്പി​വേ​ലി അ​റു​ത്തു​മാ​റ്റി. 200 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി വേ​ലി സ്ഥാ​പി​ച്ചി​രു​ന്ന​ത്. ര​ണ്ടു​വ​ശ​ങ്ങ​ളി​ലും ഇ​നി​ശേ​ഷി​ക്കു​ന്ന​ത് നാ​മ​മാ​ത്ര​മാ​യ ഇ​രു​മ്പു​വ​ല​യാ​ണ്.
2017ൽ ​പാ​ലം പ​ണി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സ്ഥാ​പി​ച്ച വേ​ലി, ആ​ദ്യ​ത്തെ ര​ണ്ടു​വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ ക​ര​മ​ന​യാ​റി​ലേ​ക്കു മാ​ലി​ന്യം ത​ള്ളു​ന്ന​തി​നു വേ​ണ്ടി പാ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​ത്തു നി​ന്നും ചെ​റി​യ തോ​തി​ല്‍ ക​മ്പി​വേ​ലി സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ പൊ​തു​മ​രാ​മ​ത്തോ വേ​ണ്ട ന​ട​പ​ടി​യെ​ടു​ത്തി​ല്ല.
ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തെ മു​ക്കാ​ല്‍​ഭാ​ഗം ക​മ്പി​വേ​ലി​യും കൂ​ടി സ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ അ​റു​ത്തു​മാ​റ്റി. ആ​ക്രി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന ചി​ല സം​ഘ​ങ്ങ​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നു സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു.
പാ​ല​ത്തി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന പ​ത്തി​ല​ധി​കം തെ​രു​വു​വി​ള​ക്കു​ക​ള്‍ നേ​ര​ത്തെ അ​ടി​ച്ചു ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍ രാ​ത്രി ഇ​വി​ടെ എ​ന്തു​ന​ട​ന്നാ​ലും നാ​ട്ടു​കാ​രോ യാ​ത്ര​ക്കാ​രോ അ​റി​യാ​റി​ല്ല. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന പ​ഴ​യ​പാ​ല​ത്തി​ല്‍ നി​ന്നും നി​ര​വ​ധി​പേ​ര്‍ ക​ര​മ​ന​യാ​റ്റി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്തി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് കൂ​വ​ക്കു​ടി പാ​ല​ത്തി​ന്‍റെ നി​ര്‍​മ്മാ​ണ സ​മ​യ​ത്തു​ത​ന്നെ സം​ര​ക്ഷ​ണ​വേ​ലി​യും സ്ഥാ​പി​ച്ച​ത്.
പാ​ല​ത്തി​ലെ തെ​രു​വു​വി​ള​ക്കു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ക​യും സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. വ​ല അ​റു​ത്തു​മാ​റ്റി​യ സ്ഥ​ല​ത്തു കൂ​ടി ട​ണ്‍ ക​ണ​ക്കി​നു മാ​ലി​ന്യ​മാ​ണ് ഓ​രോ ആ​ഴ്ച​യി​ലും ആ​റ്റി​ൽ ത​ള​ളു​ന്ന​ത്. ഇ​ത​ത്ര​യും ക​ര​മ​ന​യാ​റി​ലൂ​ടെ ഒ​ഴു​കി അ​രു​വി​ക്ക​ര ഡാ​മി​ലാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്.