ദേ​ശീ​യ പാ​ത​യോ​ര​ത്തെ ഓ​ട അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു
Monday, May 23, 2022 11:58 PM IST
പാ​റ​ശാ​ല: തി​രു​വ​ന​ന്ത​പു​രം ക​ളി​യി​ക്കാ​വി​ള പാ​ത​യ​യോ​ര​ത്തു അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ഓ​ട അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. പ​ര​ശു​വ​യ്ക്ക​ൽ പെ​ട്രോ​ൾ പ​മ്പി​നു മു​ൻ​വ​ശ​ത്താ​യി​ട്ടാ​ണ് ഓ​ട. ദി​നംപ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​റോ​ഡി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​ത്. റോ​ഡി​നും ഓ​ട​യ്ക്കു​മി​ട​യി​ൽ സ്ഥ​ല​മോ ന​ട​പ്പാ​ത​യോ ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ക​ര​മാ​കു​ന്ന​ത്.
വ​ഴി​മു​ക്ക് ക​ളി​യി​ക്കാ​വി​ള ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ ടാ​റിം​ഗ് ന​ട​ത്തി​യ​പ്പോ​ൾ ഓ​ട​യേ​ക്കാ​ളും ഉ​യ​ര​ത്തി​ലാ​യി റോ​ഡ്. മാ​ത്ര​മ​ല്ല ഓ​ട​യു​ടെ അ​ടു​ത്തെ​ത്തു​ക​യും ചെ​യ്തു. എ​തി​രേ​വ​രു​ന്ന വാ​ഹ​ന​ത്തി​ന് ഏ​തെ​ങ്കി​ലും വാ​ഹ​ന സൈ​ഡ് കൊ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ ഓ​ട​ക്കു​ള്ളി​ലാ​യി​രി​ക്കും വാ​ഹ​നം പ​തി​ക്കു​ന്ന​ത്. നേ​ര​ത്തെ ഈ ​റോ​ഡി​ലെ കു​ഴി​യി​ൽ അ​ക​പ്പെ​ട്ട ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ പൊ​ലി​യു​ക​യും ചെ​യ്തി​രു​ന്നു.
വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ൾ​ക്കു ഓ​ട കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. മാ​ത്ര​മ​ല്ല ഇ​വി​ടെ സൂ​ച​ന ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​മി​ല്ല. ഓ​ട​യു​ടെ വ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തു​ക​യോ സ്ലാ​ബു​ക​ളി​ട്ടു മൂ​ടു​ക​യോ ചെ​യ്യ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​പ​ക​ട സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.