റോ​ഡ​രി​കി​ലെ ച​ന്ത അ​പ​ക​ട​ക​രം; പ​ഞ്ചാ​യ​ത്ത് ച​ന്ത തു​ട​ങ്ങ​ണം
Monday, May 23, 2022 11:58 PM IST
വെ​ള്ള​റ​ട: കാ​ര​ക്കോ​ണം അ​മ​ര​വി​ള റോ​ഡ​രി​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ന​മ്പ​ന​യി​ലെ അ​ന​ധി​കൃ​ത ച​ന്ത അ​പ​ക​ട​ക​ര​മാ​ണെ​ന്നു നാ​ട്ടു​കാ​രു​ടെ പ​രാ​തി. പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച ത​ര​ത്തി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ ചു​മ​ത​ല​യി​ൽ ച​ന്ത ആ​രം​ഭി​ച്ച് റോ​ഡ​രി​കി​ലെ ക​ച്ച​വ​ട​ക്കാ​രെ ച​ന്ത​ക്കു​ള്ളി​ലേ​ക്ക് പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.
നൂ​റു ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന പാ​ത​യോ​ര​ത്ത് ആ​ളു​ക​ൾ തി​ങ്ങി​നി​ൽ​ക്കു​ന്ന​തും മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു ചെ​യ്യു​ന്ന​തും വ​ലി​യ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ട്. സ്കൂ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​കും. അ​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ കു​ടും​ബ​ശ്രീ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ച​ന്ത തു​ട​ങ്ങ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
സ​മീ​പ​ത്തെ പു​ര​യി​ടം വാ​ട​കയ്​ക്കെ​ടു​ത്ത് കു​ടും​ബ​ശ്രീ​യു​ടെ ച​ന്ത ആ​രം​ഭി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശം നേ​ര​ത്തെ ഭ​ര​ണ​സ​മി​തി മു​ന്നോ​ട്ടു​വ​ച്ചെ​ങ്കി​ലും ന​ട​ന്നി​രു​ന്നി​ല്ല. ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലാ​ണ് ച​ന്ത ആ​രം​ഭി​ക്കാ​ന്‍ വൈ​കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.