കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം: ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: സി​പി​ഐ
Monday, May 23, 2022 11:57 PM IST
വി​തു​ര : കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഈ​റ്റ​ത്തൊ​ഴി​ലാ​ളി​ക്ക് വ​നം വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു സി​പി​ഐ. കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്നു സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വി​തു​ര തേ​വി​യോ​ട് സ്വ​ദേ​ശി ബാ​ബു​വി​നെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ന്യ​മൃ​ഗ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ശ​ന​ഷ്ടം നേ​രി​ടു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നോ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്താ​നോ വ​നം വ​കു​പ്പ് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​ണ്.​വ​നം​വ​കു​പ്പി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് മ​ല​യോ​ര വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.
ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് വ​നം ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ്. റ​ഷീ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​മ​ഞ്ജു​ഷ, ആ​ന​ന്ദ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ​ന്ധ്യ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.