പെട്രോളിനു നാ​ലു രൂ​പ കുറവ്; ത​മി​ഴ്നാ​ട്ടി​ലെ പ​മ്പു​ക​ളി​ല്‍ ക​ച്ച​വ​ടം ത​കൃ​തി
Monday, May 23, 2022 11:57 PM IST
വെ​ള​ള​റ​ട: ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ധ​ന വി​ല കു​റ​വാ​യ​തു മൂ​ലം കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ലെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ക​ച്ച​വ​ടം ത​കൃ​തി. വെ​ള്ള​റ​ട മു​ത​ല്‍ ഊ​ര​മ്പ് വ​രെ​യു​ള്ള അ​തി​ര്‍​ത്തി മേ​ഖ​ല​യി​ലു​ള്ള​വ​ർ കൂ​ട്ട​ത്തോ​ടെ ത​മി​ഴ്നാ​ട് പ​മ്പു​ക​ളി​ലെ​ത്തു​ന്ന​തി​നാ​ലാ​ണ് ക​ച്ച​വ​ടം കൂ​ടി​യ​ത്.
കേ​ര​ള​ത്തി​ലെ വി​ല​യേ​ക്കാ​ള്‍ ത​മി​ഴ്നാ​ട്ടി​ല്‍ ഡീ​സ​ലി​ന് ഒ​ന്ന​ര രൂ​പ​യും പെ​ട്രോ​ളി​ന് നാ​ലു രൂ​പ​യും കു​റ​വാ​ണ്. അ​തി​നാ​ല്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്തെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ മു​ത​ല്‍ ച​ര​ക്കു വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ത​മി​ഴ്നാ​ട്ടി​ലെ അ​തി​ര്‍​ത്തി​യി​ലെ പ​മ്പു​ക​ളി​ലെ​ത്തി​യാ​ണ് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​ത്.
കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല കു​റ​ച്ചെ​ങ്കി​ലും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ല കു​റ​യ്ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ ത​ന്നെ ഇ​ന്ധ​ന വി​ല തീ​രു​വ കു​റ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​ര്‍​ത്തി​യി​ലെ പ​ന​ച്ചൂ​ട്, മ​ല​യി​ന്‍​കാ​വ്, ക​ന്നു​മാ​മൂ​ട്, ചൂ​ഴാ​ല്‍, ഊ​ര​മ്പ്, മൂ​വോ​ട്ടു​കോ​ണം എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​മ്പു​ക​ളി​ല്‍ ഇ​ന്ധ​നം നി​റ​യ്ക്കാ​ന്‍ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കാ​ണ്. കേ​ര​ള​ത്തി​ലു​ള്ള പ​മ്പു​ക​ളി​ലെ ക​ച്ച​വ​ടം കു​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.