മാ​ണി​ക്ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്; സിപിഎം മു​ന്ന​ണി​ക്ക് വി​ജ​യം
Monday, May 23, 2022 11:57 PM IST
വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് വി​ജ​യം. അ​ഡ്വ.​കെ.​എ​സ്. ഷാ​ജു​വി​നെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സി​പി​എം നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​രി​ച്ച സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യ കോ​ലി​യ​ക്കോ​ട് എ​ൻ. കൃ​ഷ്ണ​ൻ നാ​യ​ർ, ബി.​എ​സ്. രാ​ജേ​ഷ്, എ.​എ. ജ​വാ​ദ്, കെ. ​വി​ജ​യ​കു​മാ​രി, ആ​ർ.​എ​സ്. ര​തീ​ഷ് കു​മാ​ർ, എ.​കെ. ന​വാ​സ്, വി​ശ്വം​ഭ​ര​ൻ നാ​യ​ർ, വി.​എ​സ്. അ​നി​ൽ​കു​മാ​ർ, എ​സ്. സു​മ, കെ.​ആ​ർ. ദീ​പ എ​ന്നി​വ​രെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. 11 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ നാ​ലു പേ​രെ എ​തി​രി​ല്ലാ​തെ നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ആ​റ് ജ​ന​റ​ൽ മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​രു നി​ക്ഷേ​പ മ​ണ്ഡ​ല​ത്തി​ലു​മാ​ണ് ഞാ​യ​റാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.