ടാ​റിം​ഗ് ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ റോ​ഡ് ത​ക​ര്‍​ന്ന നി​ല​യി​ല്‍
Monday, May 23, 2022 11:57 PM IST
വെ​ള്ള​റ​ട: മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ച റോ​ഡ് ടാ​റിം​ഗ് ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ത​ക​ര്‍​ന്ന നി​ല​യി​ല്‍. വെ​ള​ള​റ​ട ജം​ഗ്ഷ​നി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്താ​ണ് റോ​ഡ് അ​രി​കു​വ​ശം ചേ​ര്‍​ന്ന് ത​ക​ര്‍​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല​ക്കാ​ര്‍. മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണ​ത്തെ​യും ഓ​ട നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത്ത​ക​ളെ​പ്പ​റ്റി​യും നേ​ര​ത്തെ നി​ര​വ​ധി പ​രാ​തി​ക​ളു​യ​ര്‍​ന്നി​രു​ന്നു. റോ​ഡ് ത​ക​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

വ​ഴി​യി​ടം "ടേ​ക്ക് എ ​ബ്രേ​ക്ക്'
ഉ​ദ്ഘാ​ട​നം ചെ​യ്തു

വെ​ള്ള​റ​ട : ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പൂ​രി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കാ​യി വ​ഴി​യി​ടം ടേ​ക്ക് എ ​ബ്രേ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​മ്പൂ​രി​നു സ​മീ​പം ആ​ര്യ​ങ്കോ​ട് കൃ​ഷി​ഭ​വ​നു മു​ന്നി​ലാ​യി റോ​ഡ​രി​കി​ലാ​ണ് വ​ഴി​യി​ടം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. വഴിയിടത്തിന്‍റെ പ്ര​വ​ര്‍​ത്ത​നോ ദ്ഘാ​ട​നം മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ഓ​ണ്‍ ലൈ​നി​ലൂ​ടെ​യും മ​ന്ദി​രോ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ലാ​ല്‍​കൃ​ഷ്ണ​നും നി​ര്‍​വ​ഹി​ച്ചു.