ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച
Monday, May 23, 2022 11:57 PM IST
കി​ളി​മാ​നൂ​ർ: പു​തി​യ​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്ക​വ​ഞ്ചി ക​വ​ർ​ച്ച ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. രാ​ത്രി​യി​ൽ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് മോ​ഷ്ടാ​വ് ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ക​യ​റി കാ​ണി​ക്ക​വ​ഞ്ചി​യു​ടെ സ്ലാ​ബ് മാ​റ്റി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ത​ലേ​ദി​വ​സം ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ കാ​ണി​ക്ക​വ​ഞ്ചി തു​റ​ന്നു പൈ​സ എ​ടു​ത്തി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ തു​ക ന​ഷ്ട​പ്പെ​ട്ടി​ല്ല. മോ​ഷ്ടാ​വ് ക്ഷേ​ത്ര​ത്തി​ൽ ക​യ​റു​ന്ന ദൃ​ശ്യം ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഗ്രാമസഭാ യോഗം

നെ​ടു​മ​ങ്ങാ​ട് : ആ​ര്യ​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പാ​ലൈ​ക്കോ​ണം വാ​ർ​ഡ് ഗ്രാ​മ സ​ഭാ​യോ​ഗ​വും വി​ക​സ​ന രേ​ഖാ സ​മ​ർ​പ്പ​ണ​വും ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 10ന് ​ആ​ര്യ​നാ​ട് വി.​കെ. ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് യോ​ഗം ന​ട​ത്തു​ന്ന​ത്.