മീ​ഡി​യാ ഫു​ട്ബോ​ള്‍ ലീ​ഗ് 28 മു​ത​ല്‍
Monday, May 23, 2022 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന യാ​നാ ട്രോ​ഫി ഫു​ട്ബോ​ള്‍ മ​ത്സ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഐ.​എം. വി​ജ​യ​നു​ള്‍​പ്പെ​ടെ​യു​ള്ള മു​ന്‍​കാ​ല ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ൾ വീ​ണ്ടും മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു. മു​ന്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ടീ​മും ഐ​പി​എ​സ് -ഐ​എ​എ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ അ​ട​ങ്ങു​ന്ന ടീ​മും ത​മ്മി​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍​നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഏ​റ്റു​മു​ട്ടും. 29 ന് ​വൈ​കു​ന്നേ​രം 4.30 ന് ​ന​ട​ക്കു​ന്ന പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ത്തി​ല്‍ ഐ.​എം. വി​ജ​യ​ന്‍, യു. ​ഷ​റ​ഫ​ലി, സി.​വി. പാ​പ്പ​ച്ച​ന്‍, കു​രി​കേ​ശ് മാ​ത്യു, ജോ​പോ​ള്‍ അ​ഞ്ചേ​രി, പി.​പി. തോ​ബി​യാ​സ്, കെ.​ടി. ചാ​ക്കോ, ജി​ജു ജേ​ക്ക​ബ്, അ​പ്പു​ക്കു​ട്ട​ന്‍, വി.​പി. ഷാ​ജി, ആ​സി​ഫ് സ​ഹീ​ര്‍, സു​രേ​ഷ് കു​മാ​ര്‍, എ​ബി​ന്‍ റോ​സ് എ​ന്നി​വ​ര്‍ ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങും.
ഐ​പി​എ​സ്, ഐ​എ​എ​സ് നി​ര​യി​ല്‍ ഡി​ജി​പി അ​നി​ല്‍​കാ​ന്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രും യു​വ ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ക​ള​ത്തി​ലി​റ​ങ്ങും. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി ന​ട​ത്തു​ന്ന യാ​നാ ട്രോ​ഫി ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ കി​ക്കോ​ഫ് 28 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും. ഒ​ന്നാം സ​മ്മാ​നം 20000 രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​നം 10000 രൂ​പ​യും ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​നം 5000 രൂ​പ​യും ട്രോ​ഫി​യു​മാ​ണ്.മു​ഖ്യാ​തി​ഥി​ക​ളാ​യി കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി , മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി, മ​ന്ത്രി​മാ​രാ​യ വി. ​അ​ബ്ദു​റ​ഹി​മാ​ന്‍, ജി.​ആ​ര്‍. അ​നി​ല്‍, ആ​ന്‍റ​ണി രാ​ജു, മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എം. ​വി​ജ​യ​കു​മാ​ര്‍, പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍, സി. ​ശി​വ​ന്‍​കു​ട്ടി, ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യ്, ഡി​ജി​പി അ​നി​ല്‍ കാ​ന്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.