സൗ​ജ​ന്യ ക​ലാ പ​രി​ശീ​ല​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, May 23, 2022 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ ക​ലാ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി. ന​ഗ​ര​സ​ഭ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന14 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശീ​ല​നം പ്രാ​യ​ഭേ​ദ​മ​ന്യേ സൗ​ജ​ന്യ​മാ​യി​രി​ക്കും. ടൗ​ൺ പ്ലാ​നിം​ഗ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജി​ഷാ ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ല​ച്ചി​ത്ര താ​ര​വും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. യോ​ഗ​ത്തി​ൽ കൗ​ൺ​സി​ല​ർ പാ​ള​യം രാ​ജ​ൻ, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ​ൽ.​എ​സ്.​ആ​തി​ര, പി.​ജ​മീ​ല ശ്രീ​ധ​ര​ൻ, ഡി.​ആ​ർ.​അ​നി​ൽ, ഡോ.​റീ​ന.​കെ.​എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.