ആ​ളും അ​ന​ക്ക​വു​മി​ല്ല; കാ​ട്ടാ​ക്ക​ട ച​ന്ത​യ്ക്കി​പ്പോ​ൾ‌ പ​റ​യാ​നു​ള്ള​ത് പ​ഴ​ങ്ക​ഥ മാ​ത്രം
Sunday, May 22, 2022 11:29 PM IST
കാ​ട്ടാ​ക്ക​ട: പൊ​ലി​മ​യും വ​രു​മാ​ന​വും ന​ഷ്ട​പ്പെ​ട്ട് കാ​ട്ടാ​ക്ക​ട ച​ന്ത. ഒ​രു കാ​ല​ത്ത് തെ​ക്ക​ൻ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ക​ച്ച​വ​ട കേ​ന്ദ്ര​മാ​യി​രു​ന്ന ഈ ​ച​ന്ത​യി​ൽ അ​ങ്ങ​നെ​യൊ​രു ന​ല്ല നാ​ൾ വ​രു​മോ എ​ന്ന സ്വ​പ്ന​വും നി​വാ​സി​ക​ൾ പ​ങ്കു വ​യ്ക്കു​ന്നു.
അ​മ്പൂ​രി മു​ത​ൽ വി​ള​പ്പി​ൽ വ​രെ​യും അ​ഗ​സ്ത്യ വ​ന​ത്തി​ലെ ആ​ദി​വാ​സി മേ​ഖ​ല മു​ത​ൽ ത​ല​സ്ഥാ​ന അ​തി​ർ​ത്തി​വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തി​ന്‍റെ വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യി​രു​ന്നു കാ​ട്ടാ​ക്ക​ട മാ​ർ​ക്ക​റ്റി​നാ​ണ് ഈ ​അ​വ​ഗ​ണ​ന​യു​ടെ ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ന് ഏ​റെ വ​രു​മാ​നം ന​ൽ​കി​യി​രു​ന്ന മാ​ർ​ക്ക​റ്റി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ല​ക്ഷ​ങ്ങ​ളാ​ണ് ന​വീ​ക​ര​ണ​ത്തി​ന് വേ​ണ്ടി പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ച്ച​ത്.
എ​ന്നാ​ൽ മാ​ർ​ക്ക​റ്റി​ലെ ശൗ​ചാ​ല​യ​ത്തി​ൽ പ്ര​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റാ​നാ​യി പോ​യാ​ൽ ബോ​ധം പോ​കു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. മ​ര​പ്പ​ട്ടി​യും ഇ​ഴ​ജ​ന്തു​ക്ക​ളു​മാ​ണ് ഇവിടെ ഇ​പ്പോ​ൾ വാ​സ​മു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ ദി​നം​പ്ര​തി വ​ൻ​തോ​തി​ലാ​ണ് മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്ന​ത്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം പോ​ലും തു​റ​ന്നി​ട്ടി​ല്ല. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നാ​ക​ട്ടെ പ​ഞ്ചാ​യ​ത്തി​ന് ഒ​രു സം​വി​ധാ​ന​വു​മി​ല്ല. മാ​ലി​ന്യ​ങ്ങ​ൾ സം​ഭ​രി​ച്ച് സം​സ്ക​രി​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഒ​രു പ​ദ്ധ​തി ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി ത​യ്യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​നാ​യി ഫ​ണ്ടും അ​നു​വ​ദി​ച്ചു. അ​തൊ​ന്നും ഇ​വി​ടെ ചെ​ല​വാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.
കാ​ട്ടാ​ക്ക​ട മാ​ർ​ക്ക​റ്റി​നെ അ​ന്താ​രാ​ഷ്ട മാ​ർ​ക്ക​റ്റാ​യി ഉ​യ​ർ​ത്തു​ന്ന​തി​ലേ​ക്കാ​യി സ​ർ​ക്കാ​ർ നേ​ര​ത്തെ ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​രു​ന്നു. കാ​ട്ടാ​ക്ക​ട അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റാ​യി ഉ​യ​ർ​ത്തു​ന്ന​തി​നാ​യി പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. എ​ന്നാ​ൽ ത​ർ​ക്ക​ങ്ങ​ൾ വ​ന്ന​തോ​ടെ അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റ് ഫ​യ​ലു​ക​ളി​ൽ മാ​ത്ര​മാ​യെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.