ഇ​ന്ത്യ​ന്‍ സ്റ്റാ​ര്‍​ട്ട് അ​പ്പു​ക​ളു​മാ​യി കേ​ന്ദ്ര​മ​ന്ത്രി എൽ. മുരുകൻ ചർച്ച നടത്തി
Sunday, May 22, 2022 11:29 PM IST
ന്യൂഡൽഹി: കാ​ന്‍ ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഭാ​ഗ​മാ​യ "മാ​ര്‍​ച്ച് ഡു ​കാ​ന്‍​സി'​ല്‍ "കാ​ന്‍​സ് നെ​ക്സ്റ്റ്' സം​വാ​ദ സെ​ഷ​നി​ല്‍ കേ​ന്ദ്ര സ​ഹ​മ​ന്ത്രി ഡോ. ​എ​ല്‍ മു​രു​ക​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഓ​ഡി​യോ വി​ഷ്വ​ല്‍ ഗെ​യ്മിം​ഗ് മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള പു​തി​യ സ്റ്റാ​ര്‍​ട്ട് അ​പ്പു​ക​ളു​മാ​യി മ​ന്ത്രി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഊ​ര്‍​ജ്ജ​സ്വ​ല​മാ​യ സ്റ്റാ​ര്‍​ട്ട​പ്പ് ആ​വാ​സ വ്യ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ടി​ടി ഉ​ള്‍​പ്പെ​ടെ പു​തി​യ സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ലേ​ക്കു കു​തി​ക്കു​ന്ന പു​തി​യ സം​രം​ഭ​ങ്ങ​ള്‍​ക്ക് വേ​ണ്ട​ത്ര പി​ന്തു​ണ ഇ​ന്ത്യ ഉ​റ​പ്പാ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള അ​ഞ്ച് സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍ കാ​നി​ല്‍ മ​ത്സ​രാ​ധി​ഷ്ഠി​ത​മാ​യി രം​ഗ​ത്തു​ള്ള​തി​ല്‍ ആ​ഹ്ലാ​ദ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ ഡോ. ​എ​ല്‍. മു​രു​ക​ന്‍, അ​വ​രു​ടെ ആ​ശ​യ​ങ്ങ​ള്‍ നി​ര്‍​മ്മാ​താ​ക്ക​ളെ​യും മ​റ്റും സ്വാ​ധീ​നി​ക്കു​മെ​ന്നും അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കു വി​ശാ​ല​മാ​യ പ്ലാ​റ്റ്ഫോം ല​ഭി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പ​റ​ഞ്ഞു. വി​നോ​ദ മേ​ഖ​ല​യു​ടെ ഭാ​വി ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന പ്ലാ​റ്റ്ഫോ​മാ​ണ് കാ​ന്‍​സ് നെ​ക്സ്റ്റ്. ന​വീ​നാ​ശ​യ​ങ്ങ​ള്‍​ക്കു​ള്ള വി​ക​സ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​തി​ല്‍ ല​ഭ്യ​മാ​കും. ലോ​കോ​ത്ത​ര സ​ര്‍​ഗാ​ത്മ​ക​ത​യെ പു​തു​പു​ത്ത​ന്‍ വ്യ​വ​സാ​യ മേ​ഖ​ല​ക​ളു​മാ​യും ന​വീ​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​മാ​യും കൂ​ട്ടി​യി​ണ​ക്കി പ​ങ്കാ​ളി​ത്തം വ​ര്‍​ദ്ധി​പ്പി​ക്കു​ക​യും ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ള്‍ വ​ള​ര്‍​ത്തു​ക​യും ചെ​യ്യു​ന്ന സ​വി​ശേ​ഷ​മാ​യ കൂ​ട്ടാ​യ്മ​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.