ആ​നു​കു​ല്യ​ങ്ങ​ൾ ലഭ്യമാക്കണം
Sunday, May 22, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ അ​വ​ധി​ക്കാ​ല​ത്ത് ന​ൽ​കാ​റു​ള്ള 2000 രൂ​പ അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കേ​ര​ളാ സ്കൂ​ൾ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഏ​പ്രി​ൽ മാ​സ​ത്തി​ൽ തൊ​ഴി​ൽ ചെ​യ്ത ര​ണ്ട് ദി​വ​സ​ത്തെ വേ​ത​ന​വും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള വേ​ത​ന കു​ടി​ശി​ക​യും ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണം. സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ടു​ന്പോ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന എ​ല്ലാ ആ​നു​കു​ല്യ​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
വി. ​ല​ക്ഷ്മി​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജോ​ബി ജോ​സ്, വി. ​ര​മാ​ദേ​വി, പി.​യു. ശോ​ഭ​ന, ജി. ​സ​ത്യ​ഭാ​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.