മോ​ഹ​ന്‍​ദാ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ "ഒ​റ്റൊ​രു​മ പാ​ത്രം'
Sunday, May 22, 2022 11:29 PM IST
നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് മോ​ഹ​ന്‍​ദാ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ഒ​റ്റൊ​രു​മ പാ​ത്രം പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി. ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​യ്ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​നാ​ട് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ളും ആ​നാ​ട് കൃ​ഷി ഒാ​ഫീ​സ​ര്‍ എ​സ്.​ജ​യ​കു​മാ​റും പ​രി​പാ​ടി​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി. മു​ള​ന്ത​ണ്ട് കൊ​ണ്ടൊ​രു​ക്കി​യ ഒ​രു മീ​റ്റ​ര്‍ ചു​റ്റ​ള​വ് പാ​ത്ര​ത്തി​ല്‍ തൂ​ശ​നി​ല വി​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ള്‍ ക​പ്പ​യും കാ​ന്താ​രി ച​മ്മ​ന്തി​യും ക​ഴി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഷീ​ല, പ്രോ​ഗ്രാം ഒാ​ഫീ​സ​ര്‍ നി​ധീ​ഷ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ.​എ​ന്‍.​നി​ബു തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

യു​ഡി​എ​ഫ്
ധ​ർ​ണ ന​ട​ത്തി

കി​ളി​മാ​നൂ​ർ: ര​ണ്ടാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം വി​നാ​ശ​ത്തി​ന്‍റെ വ​ർ​ഷ​മാ​യി യു​ഡി​എ​ഫ് പു​ളി​മാ​ത്ത്, കൊ​ടു​വ​ഴ​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ആ​ച​രി​ച്ചു.​കാ​രേ​റ്റ് ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഡി​സി​സി മെ​മ്പ​ർ എ. ​അ​ഹ​മ്മ​ദ് ക​ബീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ര​മ​ണി പി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൻ. അ​പ്പു​ക്കു​ട്ട​ൻ​നാ​യ​ർ, ജി. ​ശാ​ന്ത​കു​മാ​രി, പു​ളി​മാ​ത്ത്, കൊ​ടു​വ​ഴ​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. സ​ലിം, വി​ശ്വം​ഭ​ര​ൻ, എ​സ്. സു​സ്മി​ത, സി. ​രു​ഗ്മി​ണി അ​മ്മ, എ​സ്. ശി​വ​പ്ര​സാ​ദ്, ബി. ​ജ​യ​ച​ന്ദ്ര​ൻ, ജി. ​ര​വീ​ന്ദ്ര ഗോ​പാ​ൽ, വി.​എ​സ്. വി​പി​ൻ, ക​ണ്ണ​ൻ പു​ല്ല​യി​ൽ, ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.