നെയ്യാറ്റിൻകര/വ്ളാത്താങ്കര : വ്ളാത്താങ്കര മരിയൻ തീർഥാടന കേന്ദ്രത്തിലെ തിരുനാൾ ഒാഗസ്റ്റ് ആറു മുതൽ 15 വരെയും എട്ടാമിടം ഒാഗസ്റ്റ് 22നു നടത്തും.
തിരുനാളിന്റെ സുഗമമായ നടത്തിപ്പിന്ഇടവക വികാരിയും നെയ്യാറ്റിൻകര രൂപതാ ശുശ്രൂഷാ കോ-ഒാർഡിനേറ്ററുമായ മോൺ. വി.പി.ജോസ് മുഖ്യരക്ഷാധികാരിയായും എം.ആർ. സൈമനെ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.
മറ്റ് കമ്മിറ്റി അംഗങ്ങൾ: ഫാ.ജോൺ ബോസ്ക്കോയെ സഹരക്ഷാധികാരി, പബ്ലിസിറ്റി കൺവീനർ സി.വിൻസന്റ് , പ്രോഗ്രാം ആൻഡ് സ്റ്റേജ് ജിനു കുമാർ , പ്രസ്ആൻഡ് മീഡിയ ഡി.ജി.ജയപ്രകാശ് , ലൈറ്റ് ആൻഡ് സൗണ്ട് എൽ. വിൻസന്റ് , ദീപാലങ്കാരം ചെല്ലപ്പൻ , ആരാധന പി.വിജയദാസ് , റിസപ്ഷൻ സുനിത, ട്രാൻസ്പോർട്ട് ആൻഡ് പോലീസ് ഡി.ജെ.സുജു , ഫുഡ് ആൻഡ് അക്കോമഡേഷൻ ഡി.മനോഹരൻ, പ്രാഥമിക ശുശ്രൂഷ ബെൽസി ജയചന്ദ്രൻ , ശുചിത്വം സുധാകുമാരി , വോളന്റിയർ ക്യാപ്റ്റൻ ബി.ഷിബു, ഇടവക സ്റ്റാൾ എം.പൗളിൻ, മ്യൂസിയം എ.സിന്ധു, അലങ്കാരം ആൻഡ് വിളമ്പര റാലി സി.അജു , പ്രദക്ഷിണം എസ്.സൈമൺ,ധനകാര്യം വിനോദ്, ഷിബു , സന്തോഷ് കുമാർ, രാജേന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു. ജോൺസ് രാജ്, ആന്റണി അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.