ഹൗ​സ്കീ​പ്പിം​ഗ് കോ​ഴ്സി​ല്‍ പ​രി​ശീ​ല​നം
Sunday, May 22, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ല്‍ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍​ഡ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍ (ഐ​ഐ​ഐ​സി) വ​നി​ത​ക​ള്‍​ക്കാ​യി അ​ഡ്വാ​ന്‍​സ​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ന്‍ ഹൗ​സ്കീ​പ്പിം​ഗി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു.
തൊ​ണ്ണൂ​റ് ശ​ത​മാ​നം സ​ര്‍​ക്കാ​ര്‍ സ്കോ​ള​ര്‍​ഷി​പ്പോ​ടു കൂ​ടി​യ പ്രോ​ഗ്രാ​മി​ന്‍റെ കാ​ലാ​വ​ധി മൂ​ന്നു മാ​സ​മാ​ണ്. യോ​ഗ്യ​ത എ​ട്ടാം ക്ലാ​സ്. കു​ടും​ബ​ത്തി​ന്‍റെ മൊ​ത്ത വാ​ര്‍​ഷി​ക വ​രു​മാ​നം അ​ഞ്ച് ല​ക്ഷ​ത്തി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍, കോ​വി​ഡ് മ​ഹാ​മാ​രി നി​മി​ത്തം ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ര്‍, ഒ​രു ര​ക്ഷി​താ​വ് മാ​ത്ര​മു​ള്ള അ​പേ​ക്ഷ​ക, ദി​വ്യാ​ങ്ക​രു​ടെ അ​മ്മ​മാ​ര്‍, വി​ധ​വ, ഒ​രു പെ​ണ്‍​കു​ട്ടി മാ​ത്ര​മു​ള്ള അ​മ്മ​മാ​ര്‍ എ​ന്നീ വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന​വ​ര്‍​ക്കാ​ണ് ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ര്‍​ഗ, ഒ​ബി​സി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഹോ​സ്റ്റ​ല്‍ സൗ​ക​ര്യ​മു​ള്‍​പ്പെ​ടെ 6700 രൂ​പ​യും അ​ല്ലാ​തെ 6040 രൂ​പ​യു​മാ​ണ് ഫീ​സ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 8078980000.