മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ ആ​ദ​രി​ച്ചു
Saturday, May 21, 2022 11:32 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: ഓ​ൾ കേ​ര​ളാ മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ് ക​ൾ​ച്ച​റ​ൽ വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ ആ​ദ​രി​ച്ചു.​ത​മ്പാ​നൂ​ർ കേ​ര​ളാ ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ആ​ർ​എം​ഒ ഡോ. ​മോ​ഹ​ൻ റോ​യ്, കെ​സോ​ട്ടോ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​നോ​ബി​ൾ ഗ്രേ​ഷ്യ​സ് എ​ന്നി​വ​രെ മ​ന്ത്രി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ര​വി​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. സാ​ജ​ൻ ബി​നു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് സു​രേ​ഷ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ അ​വ​യ​വ​ദാ​ന പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാം​ഘ​ട്ട സ​മ്മ​ത​പ​ത്രം മൃ​ത​സ​ഞ്ജീ​വ​നി അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി കി​രീ​ടം ഉ​ണ്ണി, ചെ​യ​ർ​മാ​ൻ എ​സ്.​എ​ൽ വി​മ​ൽ കു​മാ​ർ, മു​കേ​ഷ് എം. ​നാ​യ​ർ, ഷി​ബു ശ​ശി, എ​സ്.​രാ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.