കെ​എ​സ്ഇ​ബി​യു​ടെ അ​നാ​സ്ഥ: പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ധ​ർ​ണ​ ന​ട​ത്തി
Saturday, May 21, 2022 11:32 PM IST
വെ​ള്ള​റ​ട: കെ​എ​സ്ഇ​ബി​യു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രെ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം എ​ഇ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും മെ​മ്പ​ര്‍​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ധ​ര്‍​ണ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ന്ത ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ധ​ർ​ണ​യി​ൽ പ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.​

നി​ലാ​വ് പ​ദ്ധ​തി​യി​ല്‍ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​തി​നെ തി​രെ​യും , ലൈ​ന്‍ എ​ക്സ്റ്റ​ന്‍​ഷ​ന് വേ​ണ്ടി പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ന​ല്‍​കി​മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രെ​യു​മാ​ണ് ധ​ര്‍​ണ ന​ട​ത്തി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.ക​ള്ളി​ക്കാ​ട് കെ​എ​സ്ഇ​ബി ഓ​വ​ര്‍​സി​യ​ര്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ കു​റ​ച്ച് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ട്ടി​മ​റി​യ്ക്കു​ന്ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും തെ​രു​വ് വി​ള​ക്കു​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് ക്ര​മീ​ക​രി​യ്ക്ക​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.