സ്പെ​ഷ​ല്‍ അ​ലോ​ട്ട്മെ​ന്‍റ്
Saturday, May 21, 2022 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: പ്രൊ​ഫ​ഷ​ണ​ല്‍ ഡി​പ്ലോ​മാ ഇ​ന്‍ ഫാ​ര്‍​മ​സി, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ തു​ട​ങ്ങി​യ പാ​രാ​മെ​ഡി​ക്ക​ല്‍ കോ​ഴ്സു​ക​ളി​ല്‍ പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​രു​ടെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നും പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റും ന​ട​ത്തു​ന്നു.

റാ​ങ്ക്‌​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​ര്‍ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​തും പു​തു​താ​യി കോ​ള​ജ്, കോ​ഴ്സ് ഓ​പ്ഷ​നു​ക​ള്‍ www.lbs centre. kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍​കൂ​ടി ഇ​ന്നും നാ​ളെ​യും സ​മ​ര്‍​പ്പി​ക്ക​ണം. മു​ന്‍ അ​ലോ​ട്ട്മെ​ന്‍റു​ക​ള്‍ വ​ഴി സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും നോ ​ഒ​ബ്ജ​ക്ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്ത് അ​പ് ലോ​ഡ് ചെ​യ്യ​ണം. ഓ​പ്ഷ​നു​ക​ള്‍ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ല്‍ 24ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് എ​ല്‍​ബി​എ​സ് സെ​ന്‍റ​ര്‍ ഫോ​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ഫോ​ൺ: 04712560363, 04712560364.