ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് സി​പി​ഐ ബ​ഹി​ഷ്ക​രി​ക്കും
Saturday, May 21, 2022 11:32 PM IST
വെ​മ്പാ​യം: മാ​ണി​ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് സി​പി​ഐ ബ​ഹി​ഷ്ക​രി​ക്കും.​സി​പി​ഐ പ്ര​തി​നി​ധി​ക​ളാ​യ വി​ജ​യ​ൻ നാ​യ​ർ, ഷ​ജീ​ർ, സേ​തു സേ​തു​നാ​ഥ്, സ​തി ദേ​വി എ​ന്നി​വ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു.എ​ൽ​ഡി​എ​ഫു​മാ​യി ധാ​ര​ണ ഉ​ണ്ടാ​കാ​ത്ത സി​പി​എം സ​മീ​പ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ലോ​ക്ക​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​സി​പി​ഐ മാ​ണി​ക്ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നു​ജു​മു​ദ്ദീ​ൻ, കോ​ലി​യ​ക്കോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം അ​ഡ്വ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു .