കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്ത് വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ലാ​സ​മ്മേ​ള​നം
Friday, May 20, 2022 11:34 PM IST
കി​ളി​മാ​നൂ​ർ: കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്ത് വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ലാ​സ​മ്മേ​ള​നം പി​ര​പ്പ​ൻ​ക്കോ​ട് എ​ൽ​പി​എ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ നാ​രാ​യ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​ജ​യ് എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​രി​ഷ​ത്ത് മു​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം നെ​ല്ല​നാ​ട് ബാ​ല​കൃ​ഷ്ണ​ൻ ഏ​ക​ലോ​കം ഏ​കാ​രോ​ഗ്യം എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്ന് മേ​ഖ​ലാ സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ര​ൻ നാ​യ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​നു സം​ഘ​ട​നാ രേ​ഖ അ​വ​ത​രി​പ്പി​ച്ചു.​പ​രി​ഷ​ത്ത് കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​ൻ.​ജ​ഗ​ജീ​വ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷീ​ലാ​കു​മാ​രി, തു​ള​സീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യി സ​തീ​ശ​ൻ നാ​യ​ർ കോ​ലി​യ​ക്കോ​ട് (പ്ര​സി​ഡ​ന്‍റ്), റി​ജു (സെ​ക്ര​ട്ട​റി),അ​ശ്വ​തി അ​ജി​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്), വി ​വേ​ണു​ഗോ​പാ​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഷാ​ജി​നോ​സ് (ട്ര​ഷ​റ​ർ)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.