വാ​നും കാ​റും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്
Friday, May 20, 2022 11:30 PM IST
കാ​ട്ടാ​ക്ക​ട : കു​റ്റി​ച്ച​ൽ- ആ​ര്യ​നാ​ട് റോ​ഡി​ൽ പേ​ങ്ങാ​ട് ക​ലു​ങ്കി​ന​ട​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ 11.30 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശുപ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​തി​ർ ദി​ശ​ക​ളി​ൽ സ​ഞ്ച​രി​ച്ച വാ​നും കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു വാ​ഹ​ന​ങ്ങ​ളും തെ​ന്നി റോ​ഡി​ന്‍റെ വ​ശ​ത്തേ​ക്ക് മാ​റി. വാ​ൻ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു.

പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തും

വെ​ള്ള​റ​ട: ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം കെ​എ​സ്ഇ​ബി എ​ഇ ഓ​ഫീ​സി​ന് മു​ന്നി​ല്‍ 21ന് ​രാ​വി​ലെ പ​ത്തി​ന് ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തും.നി​ലാ​വ് പ​ദ്ധ​തി​യി​ല്‍ ഗു​ണ​നി​ല​വാ​ര മി​ല്ലാ​ത്ത ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​തി​നെ​തി​രെ​യും , ലൈ​ന്‍ എ​ക്സ്റ്റ​ന്‍​ഷ​ന് വേ​ണ്ടി പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ന​ല്‍​കി​മാ​സ​ങ്ങ​ള്‍​ക​ഴി​ഞ്ഞി​ട്ടും​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രെ​യു​മാ​ണ് ധ​ര്‍​ണ ന​ട​ത്തു​ന്ന​തെന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പറഞ്ഞു.