വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: പ്രതി പി​ടി​യി​ൽ
Friday, May 20, 2022 11:30 PM IST
നേ​മം: വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൊ​ട്ട​മൂ​ട് മാ​വു​വി​ള ഷെ​ക്കേ​ന​നി​വാ​സി​ൽ സു​രേ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
വ്യാ​ഴാ​ഴ്ച രാ​വി​ലെ സു​രേ​ഷി​ന്‍റെ ഭാ​ര്യ അ​ജി​ത മ​ക​നെ സ്കൂ​ളി​ൽ കൊ​ണ്ടുവി​ട്ട് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.
വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ലാ​പ്ടോ​പ്പ് ര​ണ്ട് മൊ​ബൈ​ൽ ഫോ​ൺ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 23000 രൂ​പ​യും മോ​ഷ​ണം പോ​യി​രു​ന്നു. തുടർന്ന് അ​യ​ൽ​ക്കാ​രോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ൾ മൊ​ട്ട​മൂ​ട് മു​മ്പ് താ​മ​സി​ച്ചി​രു​ന്ന രാ​ജേ​ഷ് (ആ​ന്ധ്ര രാ​ജേ​ഷ് ) വീ​ടി​ന​ക​ത്ത് ക​യ​റി പോ​കു​ന്ന​ത് ക​ണ്ട​ത്താ​യി പ​റ​ഞ്ഞു.
പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ന​രു​വാ​മൂ​ട്ടി​ൽ നി​ന്നും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. രാ​ജേ​ഷി​നെ മു​ന്പ് മൊ​ട്ട​മൂ​ട് ഒ​രു വീ​ട്ടി​ൽ ക​യ​റി​എ​യ​ർ​ഗ​ൺ ചൂ​ണ്ടി സ്ത്രീ​യു​ടെ മാ​ല പെ​ട്ടി​ച്ച് ക​ട​ന്ന കേ​സി​ൽ അ​ന്ധ്ര​യി​ൽ നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.