ധ​ന​സ​ഹാ​യം ന​ല്‍​കു​ന്നു
Friday, May 20, 2022 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഫ​ണ്ട് പ​ദ്ധ​തി പ്ര​കാ​രം വാ​യ്പ​യും ധ​ന​സ​ഹാ​യ​വും ന​ല്‍​കു​ന്നു. ശീ​തീ​ക​ര​ണ സം​രം​ഭ​ങ്ങ​ള്‍, സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍, സം​സ്ക​ര​ണ ഘ​ട​ക​ങ്ങ​ള്‍, വി​ള​വെ​ടു​പ്പാ​ന​ന്ത​ര അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​നാ​യാ​ണ് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ത്. ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്കു​ക​ള്‍, ഷെ​ഡ്യൂ​ള്‍​ഡ് കോ​പ്പ​റേ​റ്റീ​വ് ബാ​ങ്കു​ക​ള്‍, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കു​ക​ള്‍ വ​ഴി വാ​യ്പ ല​ഭി​ക്കും.
agrinfra.dac.gov.in പോ​ര്‍​ട്ട​ല്‍ വ​ഴി ക​ര്‍​ഷ​ക​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​പേ​ക്ഷി​ക്കാ​മെ​ന്ന് ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് അ​ടു​ത്തു​ള്ള കൃ​ഷി ഭ​വ​നി​ലോ മേ​ല്‍​പ്പ​റ​ഞ്ഞ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലോ ബ​ന്ധ​പ്പെ​ടു​ക.