റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ സ്കൂ​ട്ട​ർ​ മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്
Friday, May 20, 2022 11:30 PM IST
വി​ഴി​ഞ്ഞം: കോ​വ​ളം ജം​ഗ്ഷ​നു സ​മീ​പ​ത്തെ പോ​റോ​ഡ് ഭാ​ഗ​ത്തെ ത​ക​ർ​ന്ന സ​ർ​വീ​സ് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ സ്കൂ​ട്ട​ർ​മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും സ​ർ​വീ​സ് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​നെ​തി​രെ ബി​ജെ​പി വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​താ​ഗ​തം ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചു.
പ്ര​തി​ഷേ​ധ സ​മ​രം ജി​ല്ലാ സെ​ക്ര​ട്ട​റി വെ​ങ്ങാ​നൂ​ർ സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ലാ​ല​ൻ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ന്ദ്ര​ൻ ,മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​ൻ,യു​വ​മോ​ർ​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ന്ദു കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കോ​വ​ളം സി​ഐ പ്രൈ​ജു, എ​ൻ​എ​ച്ച് മാ​നേ​ജ​ർ പ്ര​മോ​ദ് റെ​ഡി എ​ന്നി​വ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഉ​ട​ൻ ത​ന്നെ റോ​ഡ് ന​വീ​ക​രി​ച്ച് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.