കൊ​ല്ലം രൂ​പ​താ സി​ന​ഡി​ന് തു​ട​ക്ക​മാ​യി
Friday, May 20, 2022 11:30 PM IST
കൊ​ല്ലം : ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്ത സി​ന​ഡാ​ത്മ​ക സ​ഭ അ​ഥ​വാ ഒ​ന്നി​ച്ചു മു​ന്നേ​റു​ന്ന സ​ഭ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സി​ന​ഡി​ന് കൊ​ല്ലം രൂ​പ​ത​യി​ൽ തു​ട​ക്ക​മാ​യി.
ത​ങ്ക​ശേ​രി ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന​ലെ ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തി​യ ദി​വ്യ​ബ​ലി​യോ​ട് കൂ​ടി​യാ​ണ് സി​ന​ഡ് ആ​രം​ഭി​ച്ച​ത്.
വി​ശു​ദ്ധ ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ തി​രു​ശേ​ഷി​പ്പ് ബി​ഷ​പ്സ് ഹൗ​സി​ൽ നി​ന്നും ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു.​കൊ​ട്ടി​യം ക്രി​സ്തു ജ്യോ​തി​സ് ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി സി​ന​ഡ് ച​ർ​ച്ച​ക​ൾ ന​ട​ത്തും.​
കൂ​ട്ടാ​യ്മ പ​ങ്കാ​ളി​ത്തം പ്രേ​ക്ഷി​ത​ത്വം എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് സി​ന​ഡ് ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക. സി​ന​ഡ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സ​മാ​പി​ക്കും.