തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വിനാശത്തിന്റെ വർഷമായി യുഡിഎഫ് ആചരിച്ചു. സർക്കാരിന്റെ ഒന്നാം വാർഷികദിനമായ ഇന്നലെ 1300 കേന്ദ്രങ്ങളിൽ യുഡിഎഫ് വൈകുന്നേരം നാലു മുതൽ ആറു വരെ സായാഹ്ന ധർണ നടത്തി. ജില്ലാതല ഉദ്ഘാടനം യുഡിഎഫ് കൺവീനർ എം.എം.ഹസൻ നിർവഹിച്ചു.
നെടുമങ്ങാട് : കേരളത്തിലെ ജനങ്ങൾ ജീവിതം പ്രയാസം കൊണ്ട്പൊറുതിമുട്ടുമ്പോൾ മന്ത്രിമാർ സുഖിച്ചുജീവിക്കുന്നതാണ് കഴിഞ്ഞ ഒരു വർഷത്തെ ഇടതുപക്ഷ ഭരണമെന്ന് മുൻ കെ പിസിസി നിർവാഹക സമിതി അംഗം ആനാട് ജയൻ .ആനാട് മൂഴിമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മൂഴി ജംഗ്ഷനിൽ നടന്ന സയാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടമ്പള്ളി സനൽ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി എസ്എൻപുരം ജലാൽ തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരി ജംഗ്ഷനിൽ നടന്ന കൂട്ടായ്മയ മുൻ ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി എൻ. ബാജി അധ്യക്ഷത വഹിച്ചു. കരുപ്പൂര് ഇരുമരം ജംഗ്ഷനിൽ നടത്തിയ ധർണ കെപിസിസി നിർവാഹകസമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കരുപ്പൂര് ഷിബു അധ്യക്ഷതവഹിച്ചു. യുഡിഫ് പൂവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. തേക്കട അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര: യുഡിഎഫ് പെരുമ്പഴുതൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന സദസ് സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജെ. ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാമ്പഴക്കര രാജശേഖരൻനായര്‍ അധ്യക്ഷതവഹിച്ച യോഗത്തിൽ മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ. എ. മോഹൻദാസ് , ബി. ബാബുരാജ്, പഴവിള രവിന്ദ്രൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളറട: വെള്ളറടയില്‍ നടത്തിയ സായഹ്ന സദസ് മുന്‍ മന്ത്രി ബാബു ദിവാകരന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹന്‍ അധ്യക്ഷതവഹിച്ചു.യുഡിഫ് നേതാക്കളായ, കെ. ദസ്തഗീര്‍, എസ്. എസ്. സുധീര്‍, മുഹമ്മദ് ഹുസൈന്, ഡി.ജി. രത്നകുമാര്‍, ടി. ജയചന്ദ്രന്, അഡ്വ. ഡി രാജു, അഡ്വ. ഗിരീഷ് കുമാര്‍, കെ. ജി. മംഗള്‍ദാസ്, സി. അശോകകുമാര്‍, ദീപ്തി ജയലാല്‍, ശ്യം വെള്ളറട, എ. ഷാനവാസ്ഖാന്, എസ്. ജയന്തി, സന്തോഷ് വയലിങ്ങല്‍, മുള്ളലവിള ലൂക്കോസ്, മുട്ടച്ചാല് സിവിന്, ഷാജി വെള്ളരിക്കുന്ന്, ജിനില്‍ റോസ്, അരുണ്‍ മുത്തക്കുഴി എന്നിവര്‍ പ്രസംഗിച്ചു.