സീ​ഫു​ഡ് റ​സ്റ്റോ​റ​ന്‍റ് ഉ​ദ്ഘാ​ട​നം ഉ​ട​ൻ
Thursday, May 19, 2022 11:21 PM IST
വി​ഴി​ഞ്ഞം: ആ​ഴാ​കു​ള​ത്ത് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കു​ന്ന സീ​ഫു​ഡ് റ​സ്റ്റോ​റ​ന്‍റ് ഉ​ദ്ഘാ​ട​നം ഉ​ട​ൻ.​വി​ഴി​ഞ്ഞം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തു​നി​ന്ന് ത​ത്സ​മ​യം പി​ടി​ക്കു​ന്ന മീ​ന​ട​ക്ക​മു​ള്ള വി​ഭ​വ​ങ്ങ​ൾ പാ​ച​കം ചെ​യ്ത് ന​ൽ​കു​ന്ന​താ​വും ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ഈ ​ഭ​ക്ഷ​ണ ശാ​ല. ആ​ഴാ​കു​ളം ഹാ​ർ​ബ​ർ റോ​ഡ് ജം​ഗ്ഷ​നി​ലു​ള്ള തു​റ​മു​ഖ വ​കു​പ്പി​ന്‍റെ 20 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് അ​ത്യാ​ധു​നി​ക റ​സ്റ്റോ​റ​ന്‍റ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
വി​നോ​ദ സ​ഞ്ചാ​രി​ക​ളെ വി​ഴി​ഞ്ഞ​വു​മാ​യി അ​ടു​പ്പി​ക്കു​ന്ന​തി​നും ഓ​ഖി ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​ര​ട​ക്ക​മു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​സ​മ്പ​ന്ന​ർ​ക്ക് സ്ഥി​രം​തൊ​ഴി​ൽ ല​ഭ്യ​മാ​ക്ക​ലു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഓ​ഖി പു​ന​ര​ധി​വാ​സ ഫ​ണ്ടി​ൽ​നി​ന്നു​ള്ള 75 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.
20 വ​നി​ത​ക​ൾ​ക്ക് റ​സ്റ്റോ​റ​ന്‍റി​ൽ ജോ​ലി​ല​ഭി​ക്കു​മെ​ന്ന് ക​രു​തു​ന്ന പ​ദ്ധ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന യു​വ​തി​ക​ൾ​ക്ക് ആ​തി​ഥേ​യ പ​രി​പാ​ല​ന​വും റെ​സ്റ്റോ​റ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​യു​ക്ത​മാ​യി ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​വും തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കും.
.