ക​ഴ​ക്കൂ​ട്ടം ഗ​വ.വ​നി​താ ഐ​ടി​ഐ​യ്ക്ക് മി​ക​ച്ച നേ​ട്ടം
Thursday, May 19, 2022 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച ഐ​ടി​ഐ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ഴ​ക്കൂ​ട്ടം ഗ​വ. വ​നി​താ ഐ​ടി​ഐ​യ്ക്ക് അ​ഖി​ലേ​ന്ത്യാ ട്രേ​ഡ് ടെ​സ്റ്റി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ മി​ക​ച്ച നേ​ട്ടം. ക​ഴ​ക്കൂ​ട്ടം വ​നി​താ ഐ​ടി​ഐ​യി​ലെ ആ​റു ട്രെ​യി​നി​ക​ൾ​ക്കു സം​സ്ഥാ​ന ത​ല​ത്തി​ൽ വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ചു.​എ​സ്. ബി​സ്മി (സ്റ്റെ​നോ​ഗ്രാ​ഫ​ർ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ് - ഹി​ന്ദി), ബി.​സി. അ​ഞ്ജ​ന (ഡ്ര​സ്‌​ മേ​ക്കിം​ഗ്), എ​സ്. ഫെ​മി​ന (ഹോ​സ്പി​റ്റ​ൽ ഹൗ​സ് കീ​പ്പിം​ഗ്), അ​ൽ​ഫോ​ണ്‍​സ അ​നി​ൽ (ക​ന്പ്യൂ​ട്ട​ർ എ​യ്ഡ​ഡ് എം​ബ്രോ​യി​ഡ​റി ആ​ൻ​ഡ് ഡി​സൈ​നിം​ഗ്), ജി.​എ​സ്. അ​പ​ർ​ണ (ടെ​ക്നി​ഷ്യ​ൻ പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് സി​സ്റ്റം​സ്), സി​മി ഗാ​യ​ത്രി (ആ​ർ​കി​ടെ​ക്ച​ർ ഡ്രാ​ഫ്റ്റ​സ്മാ​ൻ) എ​ന്നി​വ​ർ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.