വാ​ളി​ക്കോ​ട് - പേ​രു​മ​ല റോ​ഡ് പൊ​ട്ടിപ്പൊ​ളി​ഞ്ഞു
Thursday, May 19, 2022 11:20 PM IST
നെ​ടു​മ​ങ്ങാ​ട്: മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന വാ​ളി​ക്കോ​ട് -പേ​രു​മ​ല റോ​ഡ് പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.​ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്ണി​ന്‍റെ വാ​ർ​ഡി​ലെ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ കേ​ട്ട​ഭാ​വം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വാ​ളി​ക്കോ​ട് ജു​മാ​മ​സ്ജി​ദ്, ദ​ർ​ശ​ന​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പെ​രു​മ​ല ഗ​വ.​ഐ​ടി​ഐ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​പോ​കു​ന്ന റോ​ഡി​നാ​ണ് ഇൗ ​ദു​ർ​ഗ​തി.

പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ നാ​ളു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ റോ​ഡി​ലൂ​ടെ കാ​ൽ​ന​ട യാ​ത്ര​പോ​ലും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.​മ​ഴ ക​ന​ത്ത​തോ​ടെ റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ത്തും വെ​ള്ള​ക്കെ​ട്ടു​ക​ളും പ്ര​ത്യ​ക്ഷ​മാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണു അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്.​

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.​റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി ഒാ​ട്ടോ​റി​ക്ഷ​പോ​ലും സ​വാ​രി​ക്ക് വ​രാ​റി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ഇ​നി​യെ​ങ്കി​ലും ഈ ​റോ​ഡി​ന് ശാ​പ​മോ​ക്ഷം ന​ൽ​കാ​ൻ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.