മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം : യോ​ഗം ചേ​ർ​ന്നു
Thursday, May 19, 2022 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ശു​ചീ​ക​ര​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ​യും നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ർ​ന്നു. 22 മു​ത​ൽ 29 വ​രെ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ടും പ​രി​സ​ര​വും പൊ​തു ഇ​ട​ങ്ങ​ളും ശു​ചി​ത്വ സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ച് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​തി​ന് തു​ട​ർ​ച്ച​യാ​യി 22 ന് ​ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഡ്രൈ ​ഡേ ആ​ച​രി​ക്കും. ഇ​ത​നു​സ​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ വീ​ടി​ന​ക​വും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കേ​ണ്ട​തും മ​റ്റ് പൊ​തു ഇ​ട​ങ്ങ​ൾ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​രി​ക്കു​ന്ന​തി​നും മേ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1117 പ്ര​വ​ർ​ത്തി​ക​ൾ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ക്കു​ക​യും 426 എ​ണ്ണം പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും പ​രി​ശോ​ധി​ച്ച് പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ന​ൽ​കു​ന്ന​തി​ന് ക​ൺ​ട്രോ​ൾ റൂം ​തു​റ​ക്കും.