പോ​ലീ​സു​കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, May 19, 2022 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ള​യ​ത്തെ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ പോ​ലീ​സു​കാ​ര​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി. എ​ആ​ർ ക്യാ​ന്പി​ലെ ഗ്രേ​ഡ് എ​സ്ഐ വെ​ള്ളാ​യ​ണി സ്വ​ദേ​ശി ബി​നോ​യ് രാ​ജി​നെ(47)​നെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രം പി​ഴു​തു വീ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​വും ബി​നോ​യ് രാ​ജി​നെ ക​ണ്ടി​രു​ന്ന​താ​യി സ​മീ​പ​ത്തെ താ​മ​സ​ക്കാ​ർ പ​റ​യു​ന്നു. പി​ന്നീ​ടാ​ണ് ബി​നോ​യ് രാ​ജി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​കും മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.