പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രം​വീ​ണു: മൂ​ന്നു വാ​ഹ​ന​വും മാ​ലി​ന്യ​പ്ലാ​ന്‍റും ത​ക​ർ​ന്നു
Thursday, May 19, 2022 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: പി​എം​ജി​ക്കു സ​മീ​പ​ത്തെ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രം​വീ​ണ് മൂ​ന്നു വാ​ഹ​ന​ങ്ങ​ളും മാ​ലി​ന്യ പ്ലാ​ന്‍റും ത​ക​ർ​ന്നു.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​രം​വീ​ണ ഒ​രു കാ​റി​നു​ള്ളി​ൽ ആ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി. ത​ക​ർ​ന്ന വൈ​ദ്യു​തി ലൈ​ൻ ജീ​വ​ന​ക്കാ​രെ​ത്തി പു​ന:​സ്ഥാ​പി​ച്ചു.
പ​രാ​തി ന​ൽ​കി​യി​ട്ട്
ര​ണ്ടു​മാ​സം
പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​രം മു​റി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി ര​ണ്ടു മാ​സം പി​ന്നി​ടു​ന്പോ​ഴാ​ണ് ഇ​ന്ന​ലെ മൂ​ന്നു വാ​ഹ​ന​ങ്ങ​ളേ​യും മാ​ലി​ന്യ പ്ലാ​ന്‍റി​നേ​യും ത​ക​ർ​ത്ത് മ​രം നി​ലം​പൊ​ത്തി​യ​ത്. കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ഇ​ന്ന​ലെ മ​രം വീ​ണ​ത്. മ​രം വീ​ണ സ​മ​ര​ത്ത് അ​വി​ടെ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.
മ​രം മു​റി​ക്കാ​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് പ​രാ​തി ന​ൽ​കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ നി​ൽ​ക്കു​ന്ന മ​രം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യാ​ൽ പാ​ഴ്മ​ര​മാ​ണെ​ങ്കി​ൽ പാ​ഴ്മ​ര​മാ​ണെ​ന്നു റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി വി​ല നി​ശ്ച​യി​ക്കേ​ണ്ട​ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.
അ​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ൽ ര​ണ്ടോ മൂ​ന്നോ മാ​സ​ത്തി​ന​കം മു​റി​ച്ചു മാ​റ്റു​മാ​യി​രു​ന്നു.അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​ൻ പ​രാ​തി ന​ൽ​കി​യാ​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മെ​ല്ലെ​പ്പോ​ക്കു കാ​ര​ണം മു​റി​ച്ചു മാ​റ്റ​ൽ അ​നി​ശ്ചി​ത​മാ​യി വൈ​കു​ന്ന​തി​നെ​തി​രേ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കാ​റി​ല്ല.