മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണം: പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, May 19, 2022 11:11 PM IST
തി​രു​വ​ന​ന്ത​പു​രം : മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ ഹൃ​ദ്രോ​ഗം​ബാ​ധി​ച്ച് ക​ട​ലി​ൽ മ​രി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​ത്തി​ൽ ഭാ​ര്യ ദു​രു​ഹ​ത​യാ​രോ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ഞ്ചു​തെ​ങ്ങ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

2019 ഫെ​ബ്രു​വ​രി 24 നാ​ണ് അ​ ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​ ആ​ൽ​ബി തോ​മ​സ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ ബോ​ട്ടി​ൽ ത​ല​യി​ടി​ച്ച് വീ​ണ് മ​രി​ച്ച​ത്. ആ​ൽ​ബി തോ​മ​സി​ന്‍റെ ഭാ​ര്യ ജ​സീ​ന്ത​യാ​ണ് പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. അ​ഞ്ചു​തെ​ങ്ങ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് പു​ന​ര​ന്വേ​ഷി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്ന ത​ന്‍റെ ആ​വ​ശ്യം പോ​ലീ​സ് നി​ര​സി​ച്ചെ​ന്നും ചി​റ​യി​ൻ​കീ​ഴ് ആ​ശു​പ​ത്രി​യി​ലാ​ണ് ന​ട​ത്തി​യ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ര​ണ​കാ​ര​ണം ഹൃ​ദ്‌​രോ​ഗ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​തെ​ന്നും ത​ന്‍റെ ഭ​ർ​ത്താ​വി​ന് ഹൃ​ദ്‌​രോ​ഗം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഭാ​ര്യ പ​റ​ഞ്ഞു.

ആ​ൽ​ബി തോ​മ​സി​ന്‍റെ മ​ര​ണം ഹൃ​ദ് രോ​ഗം കാ​ര​ണ​മാ​ണെ​ന്നും സ്വ​ഭാ​വി​ക മ​ര​ണ​മാ​യി പ​രി​ഗ​ണി​ച്ച് കോ​ട​തി ഫ​യ​ലി​ൽ നി​ന്നും കു​റ​വു ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പ​രാ​തി​ക്കാ​രി സ​മ​ർ​പ്പി​ച്ച അ​പ​ക​ട മ​ര​ണ ഇ​ൻ​ഷ്വ​റ​ൻ​സി​നു​ള്ള ധ​ന​സ​ഹാ​യം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നി​ര​സി​ക്ക​പ്പെ​ട്ടു. മ​ത്സ്യ​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്നും ല​ഭി​ക്കു​ന്ന 50,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ഇ​തു​വ​രെ ല​ഭി​ച്ചി​ല്ല.​ക​ൺ​സ​ൾ​ട്ട​ന്‍റ് പീ​ഡി​യാ​ട്രീ​ഷ്യ​നാ​ണ് പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി​യ​തെ​ന്ന് പ​രാ​തി​ക്കാ​രി ആ​രോ​പി​ച്ചു. പോ​ലീ​സ് ത​ന്നെ കാ​ണു​ക​യോ മൊ​ഴി​യെ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. സാ​ക്ഷി​ക​ളെ​യും പോ​ലീ​സ് ക​ണ്ടി​ട്ടി​ല്ല. പു​ന​ര​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി​ക്കാ​രി​യെ​യും സാ​ക്ഷി​ക​ളെ​യും കേ​ൾ​ക്ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.